ഹര്‍ത്താലില്‍ പണി കിട്ടിയത് പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്ക്.. ഇനി അവര്‍ പുറംലോകം കാണില്ല.. സുപ്രീം കോടതി ഇറങ്ങി..

ഈ ഹര്‍ത്താലുകൊണ്ട് പോപ്പുലര്‍ ഫ്രണ്ടിന് എന്തു നേട്ടമാണുണ്ടായത്. അരക്കോടിയോളം വരുന്ന നാശനഷ്ടങ്ങള്‍ കെ എസ് ആര്‍ടിസിയ്ക്ക് ഉണ്ടായി. അത് വലിയ നേട്ടമായാണ് പോപ്പുലര്‍ ഫ്രണ്ട് കാണുന്നതെങ്കില്‍. ശെരി അവര്‍ക്കത് വലിയ നേട്ടമായിരിക്കാം. എന്നാല്‍ എന്തു ലക്ഷ്യം വച്ചാണോ അവര്‍ ആ സമരത്തിന് ഇറങ്ങിയത്. അത് നടക്കില്ലെന്ന് മാത്രമല്ല അവരുടെ നേതാക്കള്‍ ആജീവനാന്തം ഇനി ജയിലിലായിരിക്കും, അവര്‍ക്കിനി പുറം ലോകം കാണാനാകില്ല. അതിലേയ്ക്ക് വരാം അതിനു മുമ്പ് പോപ്പുലര്‍ ഫ്രണ്ടുകാരെ നാട്ടുകാര്‍ തന്നെ കൈകാര്യം ചെയ്ത ചില സംഭവങ്ങളുണ്ടായി.
പോപ്പുലര്‍ ഫ്രണ്ടിന്റെ അക്രമം സഹിക്കാന്‍ വയ്യാതെയായതോടെയാണ് നാട്ടുകാര്‍ പ്രതികരിച്ചു തുടങ്ങിയത്. പയ്യന്നൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. ഹര്‍ത്താല്‍ ദിനത്തില്‍ പയ്യന്നൂര്‍ ടൗണില്‍ കട അടപ്പിക്കാനെത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ അടിച്ചോടിച്ചത്. നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ നാട്ടുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. കട അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ രാമന്തളി ഭാഗത്തുനിന്നെത്തിയ മുനീര്‍, സി.കെ. നൗഷാദ്, ശുഹൈബ് എന്നിവര്‍ ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്.
12 മണിയോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ ടൗണില്‍ തുറന്നുപ്രവര്‍ത്തിച്ച കടകള്‍ അടക്കണമെന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കടയടക്കാന്‍ തയ്യാറല്ലെന്ന് കടയുടമകള്‍ പറഞ്ഞതോടെ ഇവര്‍ ഭീഷണി സ്വരത്തിലായി വര്‍ത്തമാനം. ഇത് കണ്ടാണ് സമീപത്തുണ്ടായിരുന്ന ഓട്ടോത്തൊഴിലാളികളും മറ്റു സംഘടിടച്ച് ഇവരെ നേരിട്ട്ത്.
നിര്‍ബന്ധപൂര്‍വ്വം ഉടമകളോട് ആവശ്യപ്പെട്ടതോടെ സ്ഥലത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ സംഘടിതമായി ഇവരെ മര്‍ദിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് ഇവരെ കൂടുതല്‍ മര്‍ദനത്തില്‍ നിന്ന് രക്ഷിച്ച് അറസ്റ്റ് ചെയ്ത് മാറ്റിയത്. നാട്ടുകാര്‍ ക്ഷമ നശിച്ചപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന വീഡിയോ സൈബറിടത്തില്‍ വൈറലാണ്.
ഹര്‍ത്താലില്‍ സംസ്ഥാനത്താകെ വ്യാപക ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. അക്രമണ സാധ്യത മുന്നില്‍ കണ്ട് മലപ്പുറം ജില്ലയില്‍ അന്‍പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാക്കി. കരുവാരക്കുണ്ട്, മഞ്ചേരി, പൊന്നാനി, മലപ്പുറം, കോട്ടക്കല്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി അന്‍പതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ചിരിക്കുന്നു. കണ്ണൂരില്‍ 25 ഓളം പേരെ കസ്റ്റഡില്‍ എടുത്തു.
എന്നാല്‍ ഈ ഹര്‍ത്താലിന് കാരണമായ നേതാക്കളുടെ അറസ്റ്റില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഇനി വലിയ പ്രതീക്ഷയൊന്നും വേണ്ട. ഈ സംഘടയെ പൂട്ടിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രത്തില്‍ നടക്കുന്നത്. ഈ അറസ്റ്റിലായ നേതാക്കളെ എല്ലാം ഭീകരരായി പ്രഖ്യാപിച്ച് അകത്തിടുകയും ചെയ്യും. എന്‍ഐഎ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ ഈ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കാനാകും.
കൂടാതെ തീവ്രവാദത്തിന് പണമൊഴുക്കാനും കള്ളപ്പണം വെളുപ്പിച്ചെടുക്കാനും നിരവധി ബിസിനസ് സംരംഭങ്ങളും ബാറുകളും റസ്റ്റോറന്റുകളും പോപ്പുലര്‍ ഫ്രണ്ടിനുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി എന്‍.ഐ.എയെ അറിയിച്ചിട്ടുണ്ട്. ഇതാണ് ഇവരുടെ ജാമ്യം കോടതികള്‍ പരിഗണിക്കുമ്പോള്‍ എന്‍ഐഎ തുറുപ്പു ചീട്ടായി ഇറക്കാന്‍ പോകുന്നത്. അതുപോലെ തന്നെ ഇന്ന് നടന്ന ഹര്‍ത്താലിനിടയില്‍ സംസ്ഥാനത്തെ പല ഇടത്തും മുഖം മൂടികളും ഹെല്‍മറ്റും ധരിച്ചുകൊണ്ടാണ് പലരും ആക്രമണങ്ങള്‍ നടത്തിയത്. ഇത് ഭീകര പ്രവര്‍ത്തനത്തിനായി തീവ്ര വാദികള്‍ പിന്തുടരുന്ന രീതിയാണ്. ഇവരെ പുറത്തിറക്കരും അധവാ ഇവര്‍ക്ക് ജാമ്യം ലഭിച്ചാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും ഇത് പ്രോത്സാഹിപ്പിക്കരുത് എന്നുള്ള കാര്യമാകും എന്‍ഐഎ സുപ്രീം കോടതിയെ അറിയിക്കുക. അക്ഷരാര്‍ത്ഥത്തില്‍ മ അദനിയുടെ അവസ്ഥയാണ് ഈ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ഉണ്ടാകാന്‍ പോകുന്നത് എന്ന് ചുരുക്കം.
രാജ്യത്തും വിദേശത്തും നടത്തിയ കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കേരളത്തിലുള്‍പ്പടെ വിവിധ പദ്ധതികള്‍ നടപ്പാക്കിയെന്നും. മാങ്കുളത്തെ വില്ലാ പ്രൊജക്ടും അബുദാബിയിലെ ബാറും റെസ്റ്റോറന്റും കള്ളപ്പണം വെളിപ്പിക്കാനുള്ള പദ്ധതികളാണെന്നും. എല്ലാ ജില്ലകളിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് ബിസിനസ് സംരംഭങ്ങളുണ്ടെന്നും. നേതാക്കള്‍ക്ക് വിദേശത്ത് വമ്പന്‍ നിക്ഷേപങ്ങളുമുണ്ട്. ഇതിന്റെ രേഖകളുമടക്കം ഇ.ഡിയുടെ കണ്ടെത്തലുകളാണ്. ഇതും എന്‍ഐഎയ്ക്ക് കൈമാറും.
പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്ന വരുമാനം സംബന്ധിച്ച് ഡല്‍ഹി കേന്ദ്രമായി ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ഇതില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ പെരിങ്ങത്തൂര്‍, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാറിലെ മാങ്കുളം എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തി. നിര്‍ണായക വിവരങ്ങളാണ് റെയ്ഡില്‍ ഇ.ഡിക്ക് ലഭിച്ചത്. വിദേശ നിക്ഷേപങ്ങളെ സംബന്ധിച്ചും വിദേശരാജ്യങ്ങളിലെ സ്വത്തുവകകളെ സംബന്ധിച്ചുമുള്ള രേഖകളും ഡിജിറ്റല്‍ തെളിവുകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























