'അരിയും മലരും കുന്തിരിക്കവും കാലനും തിരിഞ്ഞുകൊത്തി; 2047ല്‍ ഇന്ത്യയുടെ അധികാരം പിടിക്കാനിറങ്ങിയ നേതാക്കള്‍ ഡല്‍ഹിയില്‍; എസ്ഡിപിഐയുടെ ചരിത്രവും ഭൂമിശാസ്ത്രവും

'അരിയും മലരും കുന്തിരിക്കവും വീട്ടില്‍ കാത്തു വെച്ചോ.. വരുന്നുണ്ട് നിന്റെയൊക്കെ കാലന്മാര്‍!. ഈ മുദ്രാവാക്യം കേരളം ഒരിക്കലും മറക്കില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ കേട്ട. ഈ മുദ്രാവാക്യം ഇപ്പോള്‍ അവരെ തന്നെ തിരിഞ്ഞുകൊത്തുകയാണ്. കഴിഞ്ഞ ദിവസമാണ് എല്ലാം കരുതി വച്ചിരുന്ന സംഘടനാ നേതാക്കളെത്തേടി അവരുടെ 'കാലന്മാര്‍' എത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സ്വപ്‌നം പോലും കാണാത്തൊരു നീക്കം. വ്യോമസേനയുടെ വിമാനത്തില്‍ 200 ഓളം വരുന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറന്നിറങ്ങി. സൂര്യനസ്തമിക്കും മുമ്പ് നേതാക്കളെ എല്ലാം തൂക്കി ഡല്‍ഹിയ്ക്ക് പറന്നത്. ഈ അപ്രതീക്ഷിത നീക്കത്തില്‍ ശരിക്കും നടുങ്ങിപ്പോവുകയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍. നേതാക്കളുടെ കൂട്ടത്തോടെയുള്ള ഈ അറസ്റ്റ് അവര്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
രാജ്യങ്ങളുടെ അഖണ്ഡതയും ജനതയുടെ സമാധാനവും തകര്‍ക്കുന്ന ഐഎസ്‌ഐഎസിന്റെ പ്രതിരൂപമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പിഎഫ്‌ഐ എന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കേരളത്തില്‍ നിരവധി പേരെ കൊന്നു തള്ളിയിട്ടും ആര്‍എസ്എസ്സിനെ നേരിടണമെങ്കില്‍ പിഎഫ്‌ഐ വേണമെന്നുള്ള പ്രചാരണവും, ഇവരെ കേരളത്തില്‍ വളര്‍ത്തി. തങ്ങളുടെ വോട്ട് ബാങ്കില്‍ ചോര്‍ച്ച ഇല്ലാതിരിക്കാന്‍ പ്രീണിപ്പിച്ചും കേരളം ഭരിച്ച, ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതു വലതു മുന്നണികളുടെ സ്‌നേഹത്തണലിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന വളര്‍ന്നു പന്തലിച്ചത്
സിമി എന്ന തീവ്രവാദസംഘടനയുടെ പിന്മുറക്കാരാണ് പിഎഫ്‌ഐ. സിമി നിരോധിക്കപ്പെട്ടതോടെ പരസ്യപ്രവര്‍ത്തനത്തിന് അവസരം നഷ്ടപ്പെട്ട സിമി നേതാക്കള്‍ക്കുകൂടി പങ്കുള്ള സംഘടനയായി എന്‍ഡിഎഫ് രൂപം കൊണ്ടു. 2006 ലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പിറവിയെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചാണ് അഖിലേന്ത്യാ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സൃഷ്ടിക്കപ്പെടുന്നത്. കേരളത്തിലെ എന്‍ഡിഎഫ്, തമിഴ്‌നാട്ടിലെ മനിത നീതിപസരൈ, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി തുടങ്ങിയ തീവ്ര സംഘടനകള്‍ ചേര്‍ന്നാണ് പിഎഫ്‌ഐയുടെ അഖിലേന്ത്യാ രൂപവത്കരണം. രാജ്യത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് രൂപീകരിച്ച നാള്‍ മുതല്‍ പിഎഫ്‌ഐയ്ക്കുള്ളതെന്നാണ് ഏജന്‍സികളുടെ നിരീക്ഷണം.
നിരവധി കൊലപാതകങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. 2003ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘമായിരുന്നു. ഇരിട്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വനികുമാറിന്റെ കൊലപാതകം, മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യു, കിളിമാനൂരില്‍ സുനില്‍കുമാര്‍, ഒബിസി മോര്‍ച്ച ആലപ്പുഴജില്ലാ സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍, പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ.ശ്രീനിവാസന്‍, പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജ്ഞിത്ത് എന്നിവരെയെല്ലാം നിഷ്ഠൂരം കൊലപ്പെടുത്തിയത് പിഎഫ്‌ഐ ത്രീവ്രവാദികളാണ്. ഇത്തരത്തില്‍ പോലീസ് കണക്കില്‍ പിഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത് 35 പേരെ. ഇനി പിഎഫ്‌ഐ എന്ന് പറയാതെ തീവ്രവാദികള്‍ കൊന്നു തള്ളിയ കണക്ക് വേറെയും. ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ് എന്നെഴുതിയതിന്, നബിയെ അധിക്ഷേപിച്ചു എന്നാരോപിച്ച് തൊടുപുഴയില്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതും പിഎഫ്‌ഐ സംഘം.
രാജ്യത്തിന്റെ പല ഭാഗത്തേക്കും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ കേന്ദ്രമായി കേരളം മാറിയിട്ടും സംസ്ഥാനത്തെ ക്രമസമാധാന പാലകര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. നിര്‍ബാധം തഴച്ചു വളര്‍ന്ന പിഎഫ്‌ഐ ഇന്ത്യക്കെതിരെ കാലാപത്തിനായി നാല് കേരളീയരെ റിക്രൂട്ട് ചെയ്ത് കാശ്മീരിലേക്ക് അയച്ചു. അവര്‍ 2008ല്‍ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. ഐഎസ് തീവ്രവാദികളാകാന്‍ സിറിയയിലേക്കും പിഎഫ്‌ഐ കണ്ണൂരില്‍ നിന്നടക്കം നിരവധി പേരെ കയറ്റിയയച്ചു. അവരില്‍ ചിലരും ചാവേറുകളായി കൊല്ലപ്പെട്ട വിവരം പുറത്തുവന്നു. റിക്രൂട്ട്‌മെന്റ് കേസില്‍ 18 പേരെ അറസ്റ്റ് ചെയ്തു. ലഷ്‌കര്‍ ഇ തോയ്ബയുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകനായ തടിയന്റവിട നസീര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടതിന്റെ തെളിവും ലഭിച്ചു
2013 ഏപ്രിലില്‍ കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ക്യാമ്പില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്ന നിരവധി രേഖകള്‍ കണ്ടെടുത്തു. 21 പ്രവര്‍ത്തകരെ അന്ന് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പിന്നീട് എന്‍ഐഎ അന്വേഷണം നടത്തി. ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആബിദ് പാഷ നിരവധി കൊലക്കേസുകളിലെ പ്രതിയായിരുന്നു. കശ്മീരിലെ കഠ്‌വയില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാന്‍, കേരളത്തില്‍ വാട്‌സാപ് സന്ദേശങ്ങളിലൂടെ ഹര്‍ത്താല്‍ സംഘടിപ്പിച്ച് വ്യാപകമായ അക്രമം നടത്തി. കളിയിക്കാവിള ചെക്ക്‌പോസ്റ്റിലെ എസ്‌ഐയെ വെടിവച്ചു കൊന്ന ശേഷവും കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക ശേഷവും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍. തീവ്രവാദികള്‍ അതിര്‍ത്തി കടന്നു വരാതിരിക്കാന്‍ വേറൊരു രക്ഷയുമില്ലാതെ, കേരള അതിര്‍ത്തിയില്‍ ക്യാമറ വയ്ക്കാന്‍ പോലും തീരുമാനിക്കേണ്ടി വന്നു കര്‍ണാടക സര്‍ക്കാരിന്.
മഞ്ചേരി ഗ്രീന്‍വാലി പോപ്പുലര്‍ ഫ്രണ്ടിന്റെ ത്രീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണ നിര്‍വഹണ കേന്ദ്രമായി മാറിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ക്രിമിനല്‍ സങ്കേതമായ ഗ്രീന്‍വാലിയില്‍ ഐഎസ്‌ഐഎസിന്റെ ചിട്ടയും നിയമങ്ങളുമാണ് നടപ്പിലാക്കുന്നത്. ഈ പ്രദേശത്തെ മുസ്ലിം വീടുകളിലെ പുരുഷന്മാര്‍ നിസ്‌കാരത്തിന് പോയില്ലെങ്കില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തും. ലൗവ് ജിഹാദിലൂടെ നിരവധി കുടംബങ്ങളുടെ മനസമാധാനവും പെണ്‍കുട്ടികളുടെ ഭാവിയും ഇല്ലാതാക്കുന്നു. ലൈജിഹാദില്‍ പെടുത്തി നിരവധി പെണ്‍കുട്ടികളെ ഐഎസ് കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും പിഎഫ്‌ഐ പ്രധാന വഹിക്കുന്നുണ്ട്.
അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയശേഷം അതു ചെയ്യുന്നവര്‍ സംസ്ഥാനത്തു നിന്നും കടക്കുകയാണ് ഇക്കൂട്ടരുടെ രീതി. മൂന്ന് സംസ്ഥാനങ്ങള്‍ മാറിയായിരിക്കും ഒളിസങ്കേതം. ഇല്ലെങ്കില്‍ വിദേശത്തേക്ക്. പോലീസുമായി നടത്തുന്ന ഒത്തു തീര്‍പ്പില്‍ ഏതാനും പ്രതികളെ ഹാജരാക്കി അവര്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരിക്കും മുഖ്യ ആസൂത്രകന്‍ രംഗത്തുവരുന്നത്. അക്രമം നടത്താനും കൊന്നു തള്ളാനുമായി തീരുമാനിക്കുന്നതിനു മുമ്പ് ന്യായീകരണ തൊഴിലാളികളായി ചില ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കും. ഇവര്‍ പിഎഫ്‌ഐക്ക് ദൈവ പരിവേഷം നല്‍കുകയും ആര്‍എസ്എസ്സിന്റെ മേല്‍ എല്ലാ കുറ്റവും ചാര്‍ത്തുകയും ചെയ്യും. ഇടതു പക്ഷക്കാരായി അറിയപ്പെടുകയും ജീവിക്കുകയും ചെയ്യുന്ന ഈ ബുദ്ധിജീവികള്‍ പലരും പോപ്പുലര്‍ ഫ്രണ്ടിന്റെ പെയ്ഡ് ന്യായീകരണ തൊഴിലാളികളാണ്. ഇവരില്‍ പ്രമുഖരായ സാഹിത്യ നായകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും വരെയുണ്ട്.
അക്രമം നടക്കുമ്പോള്‍ റെയ്ഡ് നടത്തുന്ന പോലീസ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍നിന്ന് മാരകായുധങ്ങള്‍, തോക്കുകള്‍, ബോംബുകള്‍, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുക്കുന്നുണ്ട്. എന്നാല്‍ തുടരന്വേഷണം ഉണ്ടാകില്ല. സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുന്നവര്‍ പലരും ചെറിയ വകുപ്പുകളുള്ള കേസുകളിലാണ് പ്രതികളാകുക. ഇവര്‍ വൈകാതെ പുറത്തിറങ്ങി പ്രവര്‍ത്തനം തുടരും. പോലീസും പിഎഫ്‌ഐ തീവ്രവാദികളും തമ്മില്‍ ഒരാത്മബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. പോലീസിലുള്ളവരെല്ലാം അങ്ങനെയല്ലെങ്കിലും തീവ്രവാദികളെ സഹായിക്കുന്നവര്‍ നിരവധിയുണ്ട്. പോലീസിലെ രഹസ്യ വിവരങ്ങള്‍ പിഎഫ്‌ഐക്ക് ചോര്‍ത്തി നല്‍കുന്ന ചില പോലീസുകാരെ കണ്ടെത്തിയെങ്കിലും മറഞ്ഞിരുന്ന് ഇപ്പോഴും അത് ചെയ്യുന്നവര്‍ എത്രയോ ഉണ്ട്. അതറിയാവുന്നതു കൊണ്ടുകൂടിയാണ് സംസ്ഥാന പോലീസിനെ അറിയിക്കാതെ കേന്ദ്ര സേനയെ വിന്യസിച്ച് കേരളത്തില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.
ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ വളരെ നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തര വകുപ്പും എന്‍ഐഎയും പോപ്പുലര്‍ ഫ്രണ്ടിനെ നോട്ടമിട്ടിരുന്നു. എന്‍ഐഎ നടപടികള്‍ക്ക് കാരണമായ രേഖകളില്‍ ഹത്രാസ് കലാപ ഗൂഢാലോചന കേസിലെ പ്രതികളുടെ മൊഴികളും ഉണ്ട്. കലാപ ഗൂഢാലോചനകേസിലെ സിദ്ദിഖ് കാപ്പന്റെ കൂട്ടുപ്രതികളായ പന്തളം സ്വദേശി അന്‍ഷാദ് ബദറുദ്ദീന്‍, വടകര സ്വദേശി ഫിറോസ് ഖാന്‍ എന്നിവര്‍ നല്‍കിയ മൊഴികളും പിഎഫ്‌ഐക്ക് വിനയായി.
അന്‍ഷാദ് ബദറുദ്ദീന്റെ മൊഴിയിലെ പ്രധാന വെളിപ്പെടുത്തലുകള്‍ ഇങ്ങനെയാണ്. 'പോപ്പുലര്‍ ഫ്രണ്ടിന്റെ കില്ലര്‍ സ്‌ക്വാഡുകളെ, താനും ഫിറോസ് ഖാനും ചേര്‍ന്നു പരിശീലിപ്പിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ളവരാണ് ഈ സ്‌ക്വാഡ് അംഗങ്ങള്‍. കത്തി, വാള്‍, കൈത്തോക്ക് തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കാന്‍ ഇവരെ സ്‌ക്വാഡ് അംഗങ്ങളെ പരിശീലിപ്പിച്ചിരുന്നു. ഇരുമ്പു ദണ്ഡുപയോഗിച്ച് കൊല നടത്താന്‍ എവിടെ അടിക്കണമെന്നതിനും പരിശീലനമുണ്ട്. ആര്‍എസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിപ്പടിപ്പിച്ചാണ് പരിശീലനം.
പെട്രോള്‍ ബോംബുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കാനും പ്രയോഗിക്കാനുമുള്ള പ്രത്യേക പരിശീലനവും നല്‍കാറുണ്ട്. സിദ്ദിഖ് കാപ്പനെയും റൗഫ് ഷെറീഫിനെയും തനിക്കറിയാം. പോപ്പുലര്‍ ഫ്രണ്ടിന്റെ താത്വിക ബുദ്ധിജീവിയാണ് കാപ്പന്‍. ബാബ്‌റി മസ്ജിദ് കോടതി വിധിക്കു ശേഷം ഹിന്ദുസംഘടനാ പ്രവര്‍ത്തകരെ ലക്ഷ്യമിടാന്‍ കാപ്പന്‍ നിര്‍ദ്ദേശം നല്‍കി. റൗഫ് ഷെറീഫാണ് പി എഫ് ഐ ക്കു വേണ്ടി ഫണ്ട് സമാഹരിച്ചിരുന്നത്. ഫിറോസും താനും ചേര്‍ന്ന് യുപി, ബിഹാര്‍, ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കില്ലര്‍ സ്‌ക്വാഡ് പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഈ കേന്ദ്രങ്ങളില്‍ ആയുധങ്ങളും സംഭരിച്ചിട്ടുണ്ട്.''.
ഫിറോസ് ഖാന്റെ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങദെയാണ് 'അല്‍ഷാദ് ബദറുദ്ദീനും താനും ചേര്‍ന്ന് മുസ്ലിം യുവാക്കള്‍ക്ക് ആയുധ പരിശീലനവും വാഹനങ്ങള്‍ കത്തിക്കാനുള്ള പരിശീലനവും നല്‍കാറുണ്ട്. കലാപമുണ്ടായാല്‍ പരമാവധി ആള്‍ക്കാരെ കൊല്ലാനും പരിശീലനമുണ്ട്. ഡല്‍ഹി പി എഫ് ഐ ഓഫിസിലെ മാനേജര്‍ കെ.പി.കമാലാണ് ഞങ്ങളുടെ ചെലവുകള്‍ മുഴുവന്‍ വഹിച്ചിരുന്നത്. സിദ്ദിഖ് കാപ്പനും റൗഫ് ഷെറീഫും ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശന ക്ലാസുകള്‍ എടുക്കാറുണ്ടായിരുന്നു.''ഈ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റെയ്ഡിന് ഒരു കാരണം ആയത്.
2047ല്‍ ഇന്ത്യയുടെ അധികാരം പിടിക്കണം
2047 ല്‍ ഇന്ത്യയുടെ ഭരണം പിടിക്കേണ്ടതെങ്ങനെയെന്ന് വ്യക്തമാക്കി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയുടെ വിവിധ സംസ്ഥാന കമ്മിറ്റികള്‍ക്ക് വിതരണം ചെയ്ത രഹസ്യ സര്‍ക്കുലറാണ് റെയ്ഡിനും കാരണമായ മറ്റൊരു പ്രധാന തെളിവുകളില്‍ ഒന്ന്. പട്‌നയില്‍ അറസ്റ്റിലായ പ്രവര്‍ത്തകരില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ആഭ്യന്തര സര്‍ക്കുലര്‍ ലഭിച്ചത്. 2047 ല്‍ ഇന്ത്യയുടെ ഭരണം പിടിക്കാന്‍ എന്തൊക്കെ ചെയ്യണമെന്നുള്ള വിവരങ്ങളാണ് സര്‍ക്കുലറിലുള്ളത്.
മുസ്ലിങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴില്‍ അണിനിരക്കുകയും, ആയുധ പരിശീലനം നേടുകയും അതിനൊപ്പം ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വന്‍ തോതില്‍ ശേഖരിക്കുകയും ചെയ്യണം. ഹിന്ദു നേതാക്കളുടേയും ആര്‍എസ്എസ് നേതാക്കളുടേയും വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കണം. എതിര്‍ക്കുന്നവരെ കൊന്നൊടുക്കണം. എല്ലാ മേഖലകളിലും നുഴഞ്ഞു കയറണം. സൈന്യത്തിലും ജുഡീഷ്യറിയിലും സര്‍ക്കാര്‍ സംവിധാനങ്ങളിലും കയറിപ്പറ്റി കഴിഞ്ഞാല്‍ ഭരണം പിടിക്കാന്‍ കഴിയും. നുഴഞ്ഞു കയറിയവന്‍ ഒരു കാര്യവും പുറത്തുപറയാതെ അവിടെ രഹസ്യമായി ജോലിചെയ്യണം. അവിടെയും മതപരമായ ജോലിയുണ്ട്. നിങ്ങള്‍ ഒരു ഡോക്ടറോ നഴ്‌സോ ആണെങ്കില്‍ പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും മതഭേദമന്യേ തക്ബീര്‍ ചൊല്ലിക്കൊടുക്കണം! മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലും ഇങ്ങനെ കയറിപ്പറ്റണം ( കേരളത്തില്‍ സിപിഎമ്മിന് അകത്തുപോലും വലിയ തോതില്‍ പോപ്പുലര്‍ ഫ്രന്റ് നുഴഞ്ഞ് കയറിയെന്ന് ആക്ഷേപം ഉണ്ട്) അതുപോലെ ഏത് ജോലിയില്‍ ഏര്‍പ്പെട്ടാലും തങ്ങളുടെ പണി അവിടെ എടുക്കണം.
ഇന്ത്യയിലെ പത്ത് ശതമാനം മുസ്ലിങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിനു പിന്നില്‍ അണിനിരന്നാല്‍ ഭീരുക്കളായ ഭൂരിപക്ഷ സമുദായത്തെ കീഴ്‌പ്പെടുത്തി ഇസ്ലാമിന്റെ പ്രതാപം ഇന്ത്യയില്‍ നടപ്പിലാക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസ് സവര്‍ണ സംഘടനയാണെന്ന് ചൂണ്ടിക്കാട്ടി ദലിത് സമുദായങ്ങളെ ആര്‍.എസ്.എസില്‍ നിന്നകറ്റണം. ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യം മറച്ചു വച്ച് ദേശീയ പതാക, ഭരണഘടന, അംബേദ്കര്‍ എന്നിവ നിരന്തരം ഉപയോഗിക്കണമെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.
മുസ്ലിം ഭൂരിപക്ഷമുള്ള മേഖലകളില്‍ ട്രെയിനിങ് സെന്ററുകള്‍ സ്ഥാപിക്കുകയും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ശേഖരിക്കുകയും വേണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. തുര്‍ക്കിയുമായി ബന്ധം സ്ഥാപിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിനു കഴിഞ്ഞിട്ടുണ്ടെന്നും മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ ഇന്ത്യയുടെ ഭരണം പിടിക്കാന്‍ സഹായിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























