മാറ് മറക്കാനെന്ന രീതിയിലിട്ട മഞ്ഞ ഷാൾ മാറ്റി അവളുടെ ഷോൾഡർ എനിക്ക് കാണിച്ചു തന്നു; പല്ലുകൾ ആഴ്ന്നിറക്കി കടിച്ച പാട്; വിരലുകൾക്കിടയിലടക്കം സിഗരറ്റ് കൊണ്ട് കുത്തിയ പാട്; ഗർഭിണിയായിരിക്കെ പോലും ഭർത്താവ് കൈകൾ കെട്ടിയിട്ട് ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടു; റേപ്പ് ചെയ്തു യോനിയിൽ ഇരുമ്പു വടി കേറ്റി കൊന്നു കത്തിച്ചു കളഞ്ഞ നാട്ടിലിരുന്നു കൊണ്ടു ചിലർ പറയുന്നു സ്വന്തം ഭാര്യയെ സമ്മതമില്ലാതെ ലൈംഗീകബന്ധം നടത്തുന്ന പുരുഷന്മാരുണ്ടോ എന്ന്? പൊട്ടിത്തെറിച്ച് ജസ്‌ല മാടശേരി

ചിരികൊണ്ടു പോലും പരിചയമില്ലാത്ത സ്ത്രീകളെയും കുഞ്ഞുങ്ങളെയും എന്തിനു വാർദ്ധക്യം മൂടി ശരീരം തളർന്ന അമ്മമാരെയും മാനസീക വെല്ലുവിളിയും ശാരീരീക വെല്ലുവിളിയും ഭിന്ന ശേഷിക്കാരായ സ്ത്രീകലെയുമൊക്കെ കയറി പിടിച്ചു കീഴ്പെടുത്തി റേപ്പ് ചെയ്ത മാന്യന്മാരുള്ള നാട്ടിലാണ് .. റേപ്പ് ചെയ്തു മൂക്കറുത്തെടുത്തു ചെവി അറുത്തെടുത്തു ശരീരം മുഴുവൻ ബ്ലേഡ് കൊണ്ട് വരഞ്ഞു മതിവരാതെ യോനിയിൽ ഇരുമ്പു വടി കേറ്റി കൊന്നു കത്തിച്ചു കളഞ്ഞ മാന്യന്മാരുള്ള നാട്ടിലിരുന്നുകൊണ്ടു ചിലർ പറയുന്നു സ്വന്തം ഭാര്യയെ സമ്മതമില്ലാതെ ലൈംഗീകബന്ധം നടത്തുന്ന പുരുഷന്മാരുണ്ടോ എന്ന്? വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. ജസ്‌ല പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ചിരികൊണ്ടു പോലും പരിചയമില്ലാത്ത സ്ത്രീകളെയും കുഞ്ഞുങ്ങളെയും എന്തിനു വാർദ്ധക്യം മൂടി ശരീരം തളർന്ന അമ്മമാരെയും മാനസീക വെല്ലുവിളിയും ശാരീരീക വെല്ലുവിളിയും ഭിന്ന ശേഷിക്കാരായ സ്ത്രീകലെയുമൊക്കെ കയറി പിടിച്ചു കീഴ്പെടുത്തി റേപ്പ് ചെയ്ത മാന്യന്മാരുള്ള നാട്ടിലാണ് .. റേപ്പ് ചെയ്തു മൂക്കറുത്തെടുത്തു ചെവി അറുത്തെടുത്തു ശരീരം മുഴുവൻ ബ്ലേഡ് കൊണ്ട് വരഞ്ഞു മതിവരാതെ യോനിയിൽ ഇരുമ്പു വടി കേറ്റി കൊന്നു കത്തിച്ചു കളഞ്ഞ മന്യന്മാരുള്ള നാട്ടിലിരുന്നുകൊണ്ടു ചിലർ പറയുന്നു സ്വന്തം ഭാര്യയെ സമ്മതമില്ലാതെ ലൈംഗീകബന്ധം നടത്തുന്ന പുരുഷന്മാരുണ്ടോ എന്ന് ..
എന്നിട്ടവർ പരിഹസിച്ചു ചിരിക്കുന്നു .. പുരുഷന്മാരെ കുടുക്കാനുള്ള പുതിയ തന്ത്രമെന്നു വാചാലരാകുന്നു .. ഇല്ലെന്നു പറയുന്നില്ല .. എന്നാൽ ഇത്തരം കൊടിയ പീഡനങ്ങൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുന്ന എത്രയോ പാവം സ്ത്രീകളുണ്ടെന്നോ.... നമുക്ക് ചുറ്റും പലയിടത്തും പറഞ്ഞ എഴുതിയ അനുഭവമാണെങ്കിലും ഒന്നൂടെ എഴുതുന്നു ..... പഠിക്കുന്ന സമയത്തു എനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയുണ്ടായിരുന്നു ..
വഴിയിൽ നിന്ന് പരിചയമുള്ള ഒരു കുട്ടി .. സുന്ദരമായ ചിരിയായിരുന്നു അവൾക്ക് .. ആ ചിരിയെ നല്ല ചിരിയാണ് എന്ന് ഞാൻ അഭിനന്ദിച്ചാണ് ഞങ്ങൾ പരിചയപ്പെടുന്നത് ..അവൾ അവളുടെ കുഞ്ഞിനെ കാത്തു നിൽക്കുകയാണവിടെ ..സ്കൂൾ വണ്ടിയും നോക്കി .. ഞാൻ പരിചപ്പെടുന്ന സമയത്ത് അവളുടെ നെറ്റിയുടെ വലതുവശത്തായി ഒരു മുറിവുണ്ടായിരുന്നു .. അന്ന് തന്നെ അതിനെ കുറിച്ച് ചോദിച്ചു .. എന്തു പറ്റിയെന്നു .. ചിരിച്ചു കൊണ്ടവൾ ഒരു കഥ പറഞ്ഞു .. ഞാൻ വീട്ടിൽ നിന്നു കുഞ്ഞിന് പിറകെ ഓടിയപ്പോൾ വീണതാണെന്നു .. ഞാൻ വിശ്വസിച്ചു ...
2 ദിവസം കഴിഞ്ഞു വീണ്ടും കണ്ടപ്പോൾ അവൾ തട്ടമിട്ടിട്ടുണ്ടായിരുന്നു .. അന്നും ഞങ്ങൾ ചിരിച്ചു ... സംസാരിച്ചു ... കൊറച്ചു ദിവസം അവളെ കണ്ടില്ല .. പിന്നീട് കണ്ടപ്പോൾ മുടി ക്രോപ് ചെയ്തിരുന്നു .. ഫാഷനാണ് എന്നാണു അവൾ മറുപടി തന്നത്. ഞാനും ആ സമയത്ത് മുടി ക്രോപ് ചെയ്തിരുന്നത് കൊണ്ട് സെയിം പിച്ച് അടിച്ചു .. പക്ഷെ പിന്നീടുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയിൽ അവൾ വല്ലാതെ തളർന്നിരുന്നു ... കണ്ണൊക്കെ വല്ലാതെ വീർത്തിട്ടുണ്ടായിരുന്നു ... ശെരിക്ക് തുറക്കുന്നില്ല .. ഞാൻ ചിരിച്ചപ്പോൾ അവളും ചിരിക്കുന്നതായി ഞാൻ മനസ്സിലാക്കേണ്ടി വന്നു ..
ഞാൻ ചായ കുടിക്കുന്ന കടയുടെ സൈഡിലാണ് അവൾ നിന്നിരുന്നത് .. ഞാൻ ഒരു ചായയും ബദാം മിൽക്കും വാങ്ങി .. ഒന്നവൾക്ക് കൊടുത്തു .. അവൾ അത് വാങ്ങി .. തൊട്ടടുത്തുള്ള മരത്തിന്റെ ചുവടെ പോയി ഞങ്ങൾ സംസാരിച്ചു .. അവൾ വിങ്ങി തുടങ്ങി .. മാറ് മറക്കാനെന്ന രീതിയിലിട്ട മഞ്ഞ ഷാൾ ആരും കാണാതെ മാറ്റി അവളുടെ ഷോൾഡർ എനിക്ക് കാണിച്ചു തന്നു .. പല്ലുകൾ ആഴ്ന്നിറക്കി കടിച്ച പാട് .. വിരലുകൾക്കിടയിലടക്കം സിഗരറ്റ് കൊണ്ട് കുത്തിയ പാട് .. എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല ..
അവളുടെ ശരീരത്തിൽ പുതിയ പുതിയ പാടുകൾ എന്നും കാണാറുണ്ടായിരുന്നു ... അതൊക്കെയും അവളുടെ ഭർത്താവ് ഉണ്ടാക്കുന്നതാണെന്നു മനസ്സിലായപ്പോൾ എനിക്കയാളെ കൊല്ലാൻ തോന്നി .. അവൾക്കും എനിക്കുമന്നു ഒരേ പ്രായമാണ് . പ്രതികരിക്കാറില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ..ഒറ്റപ്രാവശ്യം പ്രതികരിച്ചതെ ഓർമ്മയുള്ളു എന്നാണു ... ഗർഭിണിയായിരിക്കെ പോലും ഇയാൾ ഈ രീതിയില് ക്രൂരമായി ആക്രമിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നത്രെ ..
കൈകൾ കെട്ടിയിട്ട് പോലും .. വീട്ടിൽ പറയാത്തതെന്തെന്നുള്ള ചോദ്യത്തിനുത്തരം കല്യാണം കഴിയാത്ത ചേച്ചിയും 3 അനിയത്തിമാരും ഉണ്ട് . അങ്ങോട്ടധികം വിടാറില്ല എന്നൊക്കെ ആയിരുന്നു .. അവൾ മനസ്സിലാകുന്ന രീതിയിൽ കൊഴപ്പമില്ലാതെ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു .. PU വിദ്യാഭ്യാസമുണ്ട് .. ഞാൻ പറഞ്ഞു നമുക്ക് കംപ്ലൈന്റ്റ് കൊടുത്താലോ എന്ന് .. അവളുടെ കുഞ്ഞിനെ അയാൾ കൊല്ലുമെന്നുള്ള ഭയമായിരുന്നു അവൾക്ക് .. പക്ഷെ അവൾ പറഞ്ഞിരുന്നു കുഞ്ഞിനെ അവൾ ഈ നരകത്തിലിടില്ല എന്ന് ..
ഫോൺ നമ്പർ ചോദിച്ചപ്പോൾ അവൾ ഫോൺ കാണിച്ചു തന്നു ... ഡിസ്പ്ലേ ഇല്ല .. ഞാൻ ശെരിയാക്കീട്ട് നാളെ തരാം എന്ന് .. പോകുന്ന വഴി മുഴുവൻ അവൾക്ക് വേണ്ടി ഒരു ജോലി അന്വേഷിക്കണം എന്ന ചിന്ത മാത്രമായിരുന്നു എന്റെ മനസ്സിൽ .... linkedin എടുത്ത് തപ്പി തുടങ്ങി ... പിറ്റേന്നും ഞാൻ അവളെ കാണാൻ വേണ്ടി ചായക്കടയുടെ അവിടെ പോയി .. കണ്ടില്ല ... ചായക്കടയുടെ അടുത്ത ചേട്ടനോട് ചോദിച്ചപ്പോൾ അറിയില്ല പറഞ്ഞു ..
അവരവിടെ പുതിയതായി വന്നതായിരുന്നെന്നു അവിടെ ഉണ്ടായിരുന്ന ഒരു അമ്മൂമ്മയും പറഞ്ഞു .. പോയെന്നു തോന്നുന്നെന്നും .. ഒറ്റദിവസം കൊണ്ട് അവൾ അങനെ പോവുമോ ...? ഞാനന്നു വല്ലാത്തൊരവസ്ഥയിലാണ് റൂമിൽ പോയത് .. രാത്രി ദിവസങ്ങളോളം എനിക്കുറങ്ങാൻ കഴിഞ്ഞില്ല .. എന്റെ കഴുത്തും മുഖവുമൊക്കെ എനിക്ക് വേദന എടുക്കുന്ന പോലെത്തെ അനുഭവമായിരുന്നു .. അവളുടെ ശരീരത്തിലെ ഓരോ മുറിവുമോർക്കുമ്പോൾ ... പിറ്റേന്നും കണ്ടില്ല പിറ്റേന്നും കണ്ടില്ല ... നമ്മളനുഭവിക്കാത്തതൊക്കെ കെട്ടുകഥയാണെന്ന ധാരണ ശരിയല്ല
https://www.facebook.com/Malayalivartha