പിണറായി വിജയാ ഭീരു... നാണമില്ലേ PFIയ്ക്ക് കുടപിടിക്കാൻ പൊട്ടിത്തെറിച്ച് കെ സുരേന്ദ്രന്‍; ഓഫീസുകളില്‍ റെയിഡ് നടത്തി പിടിച്ചെടുക്കാന്‍ തയ്യാറാവുന്നില്ല,പിണറായി വിജയന്‍ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു; മുഖ്യന് പണികിട്ടും കേന്ദ്രം ഇടപെടും

പോപ്പുലർ ഫ്രണ്ടുകാരെ സംരക്ഷിച്ച് പിണറായി വിജയൻ. രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയെടുക്കാതെ സംരക്ഷണം ഒരുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആഞ്ഞടിച്ചു.
അതേസമയം മറ്റ് സംസ്ഥാനങ്ങള്‍ നിരോധിക്കപ്പെട്ട രാജ്യദ്രോഹ സംഘടനക്കെതിരെ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ തണുപ്പന്‍ സമീപനം സ്വീകരിക്കുന്നതെന്നാണ് വിമർശനം.
മാത്രമല്ല പോപ്പുലര്‍ ഫ്രണ്ടിനെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കരുതെന്നാണ് മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പറഞ്ഞതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടിന്റെയും അവിഹിതസഖ്യത്തിന്റെയും പ്രത്യുപകാരമാണിതെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha

























