കോൺഗ്രസ് വീണ പടുകുഴി കോൺഗ്രസ് തന്നെ കുഴിച്ചതാണ്; കോൺഗ്രസ് ഈ രാജ്യത്തിൻറെ ആവശ്യകതയാണ്; അത് ഇതുവരെ മനസ്സിലാകാത്ത ഒരു വിഭാഗമുണ്ടെങ്കിൽ അത് കോൺഗ്രസ്സുകാർ മാത്രമാണ് താനും; രാഹുൽ ഗാന്ധി സാധാണക്കാരന്റെ പ്രതീക്ഷയും ആവേശവും തന്നെയാണ്; ജോഡോ യാത്ര മുന്നോട്ടു വെക്കുന്ന ആശയത്തിന് ലക്ഷ്യത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജസ്‌ല മാടശേരി

ജോഡോ യാത്ര മുന്നോട്ടു വെക്കുന്ന ആശയത്തിന് ലക്ഷ്യത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജസ്‌ല മാടശേരി രംഗത്ത്. ജെസ്‌ലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; Indian National Congress Please Come Back With More Power. ജോഡോ യാത്ര മുന്നോട്ടു വെക്കുന്ന ആശയത്തിന് ലക്ഷ്യത്തിനു ഐക്യദാർഢ്യം.
അപ്പാപ്പൻ ആനപ്പുറത്തേറിയതിന്റെ തഴമ്പിന്റെ വീമ്പ് വിട്ട് പുതിയ യുവാക്കളെ ആകർഷിക്കാനുള്ള ക്രീയേറ്റീവ് ഐഡിയകളും നിലപാടുകളും വരട്ടെ .. യാഥാസ്ഥിതിക സുഖിപ്പിക്കൽ പ്രീണന സൗമ്യ വാദങ്ങളും വിട്ട് ഈ രാജ്യത്തെ വർഗീയ ശക്തികളുടെ പിടിയിൽ നിന്ന് മോചിപ്പിക്കാൻ കോൺഗ്രസ് രാജ്യത്തു തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു. കൂടെ നിന്ന് ചെവി തിന്നുന്ന വർഗീയ ശക്തികളെ കൂടി പിടിവിടിക്കാൻ കഴിയട്ടെ .. (IUML പോലുള്ള മതവർഗീയ പാർട്ടികളെ )
കോൺഗ്രസിന്റെ പ്രതാപം ചോർന്നു പോയി .. എന്നാൽ മറ്റൊരുബദൽ നിർദ്ദേശിക്കാനില്ലാത്തിടത്തു കോൺഗ്രസ് ഭിന്നിച്ചു കിടക്കുന്ന രാഷ്ട്രീയ ചേരികളെ ഏകീകരിച്ചു ഒരേകീകൃത ശക്തിയായി തിരിച്ചു വരണം . അതിനു ഈ യാത്രക്ക് കഴിയട്ടെ . കോൺഗ്രസ് വീണ പടുകുഴി കോൺഗ്രസ് തന്നെ കുഴിച്ചതാണ് .. കോൺഗ്രസ് ഈ രാജ്യത്തിൻറെ ആവശ്യകതയാണ് .. അത് ഇതുവരെ മനസ്സിലാകാത്ത ഒരു വിഭാഗമുണ്ടെങ്കിൽ അത് കോൺഗ്രെസ്സുകാർ മാത്രമാണ് താനും . രാഹുൽ ഗാന്ധി സാധാണക്കാരന്റെ പ്രതീക്ഷയും ആവേശവും തന്നെയാണ്.
https://www.facebook.com/Malayalivartha

























