Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

പ്രിയാ വർഗീസിന്റെ കഴുത്തിന് പിടിച്ച് ഹൈക്കോടതി! ഊറിച്ചിരിച്ച് ഗവർണറും.... വേട്ട തുടങ്ങി ആരിഫ് ഖാൻ... അധ്യാപന പരിചയമില്ല! അടപ്പിളക്കി യുജിസിയും....

01 OCTOBER 2022 03:30 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി ഒക്ടോബർ 20 വരെ പിന്നെയും നീട്ടിയിരിക്കുകയാണ്. യുജിസിയുടെ ഭാഗത്ത് നിന്നും പ്രിയയ്ക്ക് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. നിയമനത്തിനു ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ സാധിക്കില്ലെന്ന സത്യവാങ്മൂലം യുജിസി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രിയാ വർഗീസിനു മാനദണ്ഡ പ്രകാരമുള്ള എട്ടുവർഷത്തെ അധ്യാപന പരിചയമില്ലെന്നും കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

യുജിസി നേരത്തേ ഇക്കാര്യം കോടതിയെ അറിയിച്ചെങ്കിലും നിലപാട് രേഖാമൂലം അറിയിക്കാൻ കോടതി നിർദേശം മുന്നോട്ട് വച്ചിരുന്നു. തുടർന്നാണ് യുജിസി ഇന്നു കേസ് പരിഗണിക്കുമ്പോൾ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്. പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഒക്ടോബർ 20നു പരിഗണിക്കും.

പ്രിയ വർഗീസിന് അസോസിയേറ്റ് പ്രൊഫസ്സറാകാനുള്ള നിശ്ചിത അധ്യാപന പരി ചയമില്ലെന്നും, ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കുകൂട്ടാനാവില്ലെന്നും യുജിസി സത്യവാങ്മൂലത്തിൽ ആവർത്തിച്ചു. യുജിസിക്കുവേണ്ടി ഡൽഹിയിലെ യുജിസി എഡ്യൂക്കേഷൻ ഓഫീസറാണ് സത്യവാങ്മൂലം നൽകിയത്.

സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ അധ്യാപന പരിചയമായി കണക്കാക്കാൻ പാടുള്ളുവെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. സർവ്വകലാശാല ചട്ടങ്ങളും സർക്കാർ ഉത്തരവും പ്രകാരം സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗമാണ്.

ഗവേഷണകാലവും, സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ കാലയളവും ഒഴിവായാൽ,ഏട്ടു വർഷത്തെ അധ്യാപന പരിചയത്തിന് പകരം ഹർജ്ജിയിൽ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ള മൂന്നര വർഷത്തെ അധ്യാപന പരിചയം മാത്രമാണ് പ്രിയവർഗീസിനുള്ളത്. എതിർ സത്യവാങ്മൂലം നൽകാൻ പ്രിയവർഗീസിന് കോടതി സമയം അനുവദിച്ചു.

കണ്ണൂർ സർവകലാശാല മലയാളം അസോഷ്യേറ്റ് പ്രഫസർ റാങ്ക് പട്ടികയിൽ നിന്നുള്ള പ്രിയാ വർഗീസിന്റെ നിയമനം നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു. പ്രിയാ വർഗീസിന്റെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മരവിപ്പിച്ചിരുന്നു. ഗവർണർ പോരിനിറങ്ങിയിരിക്കുന്ന ഈ സാഹചര്യത്തിൽ നിയമന ഉത്തവ് മരവിപ്പിച്ചത് ഹൈക്കോടതി നീട്ടിയത് ഒരു നല്ല ലക്ഷണമായിട്ടാണ് രാജ്ഭവനും നോക്കി കാണുന്നത്.

പ്രിയാ വർഗീസിനെ യുജിസിയുടെ മാനദണ്ഡങ്ങൾ പരിഗണിക്കാതെ ഒന്നാം റാങ്കായി പട്ടികയിൽ ഉൾപ്പെടുത്തിയതു ചൂണ്ടിക്കാണിച്ച് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളജ് മലയാള വിഭാഗം മേധാവിയായ ജോസഫ് സ്കറിയയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രിയാ വർഗീസിനെ റാങ്കിൽ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യതയായ എട്ടുവർഷത്തെ അധ്യാപന പരിജയമില്ലെന്നു ഹർജിക്കാരൻ വാദിക്കുന്നു.

നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു കൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്. ഗവർണർ, സർവ്വകലാശാല, പ്രിയ വർഗീസ്, ഹർജിക്കാരൻ എന്നിവർക്ക് വേണ്ടി സീനിയർ അഭിഭാഷകരും യുജിസി വേണ്ടി സ്റ്റാൻഡിംഗ് കൗൺസലും കോടതിയിൽ ഹാജരായി

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലുള്ളവർ കേസ് പരിഗണിക്കാമെങ്കിൽ മുഖ്യമന്ത്രിയുടെ കാര്യം പറയുകയേ വേണ്ട! ഭർത്താവ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായതുകൊണ്ടു മാത്രമാണ് പ്രിയക്ക് നിയമനം ലഭിച്ചത്. അപ്പോൾ പ്രതിസ്ഥാനത്തുള്ളത് മുഖ്യമന്ത്രിയും അദ്ദേഹത്തിൻ്റെ ഓഫീസും തന്നെയാണ്. ഇതിന് മറുപടി പറയണ്ടത് മുഖ്യമന്ത്രി തന്നെയാണ്. ശിവശങ്കർ വെട്ടിയപ്പോൾ ഒഴിഞ്ഞു മാറിയ പിണറായി രാകേഷിൻ്റെ വെട്ടിൽ വീഴുമോ എന്നറിയാം..

സർവകലാശാല മലയാളം ഡിപ്പാർട്മെൻറിൽ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ളതായിരുന്നു റാങ്ക് ലിസ്റ്റ്. ആവശ്യമായ അധ്യാപന പരിചയം പോലുമില്ലാത്ത പ്രിയ വർഗീസിന് ചട്ട വിരുദ്ധമായി റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ സാധിച്ചത് സ്വജന പക്ഷപാതമെന്ന് ആരോപണം ഉയർന്നിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നതെന്നായിരുന്നു വിസി പറഞ്ഞത്.

ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകും. ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ ഗോപിനാഥൻ രവീന്ദ്രൻ നേരത്തേ പറ‍ഞ്ഞിരുന്നു.

റിസർച്ച് സ്കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണെന്നായിരുന്നു വിസിയുടെ നിലപാട്. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോർഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ വിശദീകരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends