Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ബിനോയി കോടിയേരി ഇനിയും പണി തുടരും.... കോടികൾ പിരിക്കാൻ സഖാക്കളുണ്ടല്ലോ!

01 OCTOBER 2022 03:43 AM IST
മലയാളി വാര്‍ത്ത

കോടിയേരി ബാലകൃഷ്ണൻ സർവശക്തനായ ആഭ്യന്തരമന്ത്രിയായി കേരളം വാഴുന്ന കാലത്താണ് മകൻ ബിനോയി ദുബായിയിൽ സുഖവാസത്തിനു പോയി ഡാൻസ് ബാറിനെ കാബറെ നർത്തകിയായ ബിഹാറുകാരിയെ കൂടെ പാർപ്പിച്ച പീഡിപ്പിച്ച് കുട്ടിയുടെ അച്ഛനായത്. താൻ അവിഹിതനാണെന്നും വിവാഹം ചെയ്യാമെന്നും പറഞ്ഞാണ് ബിനോയി നർത്തകിയെ വശീകരിച്ചത്.

മുംബൈയിൽ താമസിക്കുന്ന പ്രസ്തുത യുവതിക്ക് എൺപതു ലക്ഷമല്ല കണക്കിൽപ്പെടാതെ എട്ടു കോടി കൊടുത്താണ് പെണ്ണുകേസ് ഒത്തുതീർപ്പാക്കിയതെന്ന് പാർട്ടിക്കുള്ളിൽ അടക്കം പറച്ചിൽ തുടങ്ങി. മാത്രമല്ല നിലവിൽ 12 വയസുള്ള ആൺകുട്ടിയ്ക്കു മാത്രമാണ് ഈ തുകയെന്നും യുവതിയുടെ ഭാരിച്ച നഷ്ടപരിഹാരം പാർട്ടിയുടെ ഇടനിലക്കാർ നേരിട്ട് എത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

പിണറായി വിജയന്റെ അടുപ്പക്കാരനും ദൂബായി ആസ്ഥാനമാക്കാരനുമായ വിവാദ വ്യവസായിയാണ് പണം സംഘടിപ്പിച്ചു കൊടുത്തതെന്ന് വേറൊരു കഥയുണ്ട്. എന്നാൽ സിപിഎം പാർട്ടി ഫണ്ടിൽനിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ അനാശ്യാസം നടത്തി കുട്ടിയെ ജനിപ്പിച്ച കേസ് ഒത്തുതീർപ്പാക്കിയതെന്ന ആരോപണം എക്കാലവും പാർട്ടിക്ക് കളങ്കമായിരിക്കും. മൂന്നു കോടി രൂപയും ഫഌറ്റും നൽകാതെ കേസ് ഒത്തുതീർപ്പാക്കില്ലെന്ന കടുത്ത നിലപാട് പുലർത്തിയ യുവതി കേവലം 80 ലക്ഷം രൂപ വാങ്ങി കേസ് ഒത്തുതീർപ്പാക്കുമെന്ന് ആരും കരുതുന്നില്ല.

കുട്ടിയുടെ അച്ഛൻ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ബിനോയി കോടിയേരിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ മുൻപു തന്നെ സമ്മതിച്ചിരുന്നു. മാത്രവുമല്ല കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ മുംബൈയിൽ പോയി യുവതിയെയും കുട്ടിയെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധിച്ചു മടങ്ങിയതുമാണ്.

ഡിഎൻഎ ഫലം ഇനിയും പുറത്തുവരാത്ത വിധം കോടതിയിൽ സ്വാധീനം ചൊലുത്തിയെങ്കിലും കുട്ടിയുടെ മുഖച്ഛായ ബിനോയിയുടേതു പോലാണെന്ന് ഏവർക്കും വ്യക്തമായിരുന്നു. മുംബൈ ഓഷിവാര കോടതിയിൽ നിലവിലുള്ള പീഢനക്കേസും പിതൃത്വക്കേസും എന്തു ധാരണയിലാണ് ഒത്തുതീർപ്പാക്കുന്നതെന്ന് ഇപ്പോഴും സിപിഎം വ്യക്തമാക്കിയിട്ടില്ല.

ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും, ആ ബന്ധത്തിലുള്ള ആൺകുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത് ജിവിത ചെലവ് വഹിക്കണമെന്നുമായിരുന്നു ബിഹാർ സ്വദേശിനിയായ പരാതിക്കാരിയുടെ ആവശ്യം. പാർട്ടി ദേശീയ നേതൃത്വവും സീതാറാം യെച്ചൂരി ഉൾപ്പെടെ നേതാക്കളും ഇക്കാര്യത്തിൽ ബോധപൂർവം മൗനം പാലിക്കുകയാണ്. പോളിറ്റ് ബ്യൂറോ ഒരിക്കൽപോലും ഇക്കാര്യം ചർച്ച ചെയ്തിട്ടുമില്ല. എന്നാൽ നിലവിൽ പിഡനക്കേസ് ഒത്തുതീർപ്പാക്കിയതിനു പിന്നിൽ രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ ഇടപെടലുള്ളതായും പറയപ്പെടുന്നു.

സിപിഎം പോളിറ്റ് ബ്യുറോ അംഗത്തിന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ബിനോയി കോടിയേരിയുടെ കേസ് പാർട്ടിക്ക് ഇത്രയേറെ മാനക്കേടുണ്ടാക്കിയ സാഹചര്യത്തിലും പാർട്ടിക്കുള്ളിൽ ഒരു നേതാവു പോലും പ്രതികരണത്തിന് തയാറായിട്ടില്ല. എവിടെ സ്ത്രീകൾക്കെതിരെ പീഡനം നടന്നാലും പ്രതിഷേധത്തിന്റെ ചങ്ങല പിടിക്കുന്ന സിപിഎം വനിതാ സംഘടന ജനാധിപത്യ മഹിളാ ഫെഡറേഷൻ ഇക്കാര്യത്തിൽ നാവനക്കിയിട്ടില്ല. മാത്രവുമല്ല ബിനോയി കോടിയേരിയുടെ ഇരയായ യുവതിയെ ലൈംഗിക തൊഴിലാളി എന്ന ലേബലിലാണ് ഇക്കൂട്ടർ പരാമർശിച്ചിരുന്നത്.

ബിനോയിയുടെയും യുവതിയുടെയും വ്യവസ്ഥകൾ അംഗീകരിച്ച ബോംബൈ ഹൈകോടതി നടപടികൾ അവസാനിപ്പിക്കുന്നത്. മകന്റെ പിതാവ് ബിനോയിയാണെന്ന യുവതിയുടെ ആരോപണത്തിൽ ഹൈകോടതി നിർദേശത്തെ തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെയാണ് ഒത്തുതീർപ്പുശ്രമങ്ങൾ ആരംഭിച്ചത്.

ഒത്തുതീർപ്പാക്കുന്നതായി അറിയിച്ച് നേരത്തേ ഇരുവരും ഹൈകോടതിയിലെത്തിയെങ്കിലും വ്യവസ്ഥകളിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് തള്ളിയിരുന്നു.2019ലാണ് ബിഹാർ സ്വദേശിയായ യുവതി ബിനോയിക്കെതിരെ ഓശീവാര പൊലീസിൽ പരാതി നൽകിയത്. കേസിൽ ബിനോയിക്കെതിരെ ദീൻദോശി സെഷൻസ് കോടതി കുറ്റംചുമത്താനിരിക്കെയാണ് 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയുള്ള ഒത്തുതീർപ്പ്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം 80 ലക്ഷം രൂപ കുട്ടിയുടെ ജീവിത ചെലവിനും പഠനത്തിനുമായി ബിനോയ് കൈമാറിക്കഴിഞ്ഞു. ഇതോടെ ബിനോയ് കോടിയേരിക്ക് എതിരായ എല്ലാ നിയമനടപടികളിൽ നിന്നും പിന്മാറുകയാണെന്നും യുവതി അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച ഡിഎൻഎ ഫലം പുറത്തുവരുന്നതിന് മുൻപാണ് ഒത്തുതീർപ്പ് നടന്നത്. അതേ സമയം യുവതിക്ക് മുംബൈയിൽ മൂന്നു മുറിയുള്ള ഫഌറ്റും ആയുഷ്‌കാല ചെലവിനുള്ള ബാങ്ക് നിക്ഷേപവും പാർട്ടി ഫണ്ടിൽ നിന്ന് നൽകിയാണ് ഒത്തുതീർപ്പെന്നാണ് വിമർശകരുടെ പക്ഷം.

പണം കൈമാറിയ വിവരം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പുകരാറിലെ വ്യവസ്ഥകൾ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീർപ്പാക്കി. ഇതോടെ ബിനോയ് കോടിയേരിക്ക് എതിരായ എല്ലാകേസുകളും പിൻവലിച്ചിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (3 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (3 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (3 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (3 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (3 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (4 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (5 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends