Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

ജനപങ്കാളിത്തതോടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തും

01 OCTOBER 2022 06:01 AM IST
മലയാളി വാര്‍ത്ത

ഭൂമിസംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നടപടികളിലാണ് റവന്യുവകുപ്പ്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് വകുപ്പ് ഡിജിറ്റൽ സർവെ നടപ്പാക്കുന്നത്. ഡിജിറ്റൽ റീസർവെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി ഔപചാരികമായി നിർവഹിക്കും.

ആദ്യഘട്ടത്തിൽ ഒരേ സമയം 200 വില്ലേജുകളിലാകും റീസർവെ നടക്കുക. മൂന്ന് വർഷവും എട്ട് മാസവുംകൊണ്ട് സംസ്ഥാനത്താകെ ഡിജിറ്റൽ റീസർവെ പൂർത്തീകരിക്കാനാണ് സർവെ വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. റവന്യു-സർവെ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്ത യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

സുതാര്യവും പരാതിരഹിതവുമായി ഡിജിറ്റൽ സർവെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജനപങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ഭൂവുടമകളായ മുഴുവൻ പേരുടെയും സഹകരണത്തോട് കൂടി മാത്രമേ ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കുന്നതിന് സാധിക്കുകയുള്ളു. ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവെ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവെയുടെ ലക്ഷ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും സമ്പൂർണ്ണ സഹകരണത്തോടെ സർവെ സഭകളിൽ ജനപങ്കാളിത്തം പൂർണമായും ഉറപ്പാക്കും. സർവെ വകുപ്പിലെ പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവെയുടെ പ്രയോജനങ്ങളെ കുറിച്ചും വിവിധ ഘട്ടങ്ങളിലെ സർവെ പ്രവർത്തനങ്ങളെകുറിച്ചും ഉപകരണങ്ങളെ കുറിച്ചും പ്രചാരണം നടത്തും.

ഇതിന്റെ ഭാഗമായി ഒക്ടോബർ ആറ് മുതൽ 20 വരെ ആദ്യഘട്ട സർവെ നടക്കുന്ന വില്ലേജുകളിലെ തദ്ദേശസ്വയംഭരണ പ്രതിനിധികളുമായി റവന്യു-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ പങ്കാളിത്തത്തോടെയുള്ള ചർച്ചകൾ നടക്കും. ഒക്ടോബർ 12 മുതൽ 25 വരെയാകും സർവെ സഭകൾ സംഘടിപ്പിക്കുക.

തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ഒക്ടോബർ 12ന് ഉച്ചയ്ക്ക് ശേഷം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സർവെ സഭകൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും. ഡിജിറ്റൽ സർവെ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് സഭകളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്‍ റോഡരകിലെ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു...  (4 minutes ago)

വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് മരണം... റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി  (21 minutes ago)

രണ്ടു ടേം കഴിഞ്ഞവർ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന സി.പി.എം -ൻ്റെ പ്രഖ്യാപിത തീരുമാനം പിണറായി ഇത്തവണ അട്ടിമറിച്ചു; മുഖ്യമന്ത്രിയ്ക്ക് അധികാര ദുർമോഹമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (22 minutes ago)

ഇടുക്കി നെടുങ്കണ്ടത്ത് കടന്നൽ കുത്തേറ്റ് കർഷകൻ മരിച്ചു...  (30 minutes ago)

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (43 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (57 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (2 hours ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (2 hours ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (2 hours ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

Malayali Vartha Recommends