വീടുസന്ദർശിച്ച് ഭാര്യയെ വശീകരിച്ച് കൊണ്ടു പോയി! സിപിഎം നേതാവിനെതിരെ പരാതിയുമായി സിപിഐ നേതാവ്.... കുടുംബം തകർത്തു

വീടുസന്ദർശിച്ച് ഭാര്യയെ തന്നിൽ നിന്നും അകറ്റി സിപിഎം നേതാവ് കുടുംബം തകർത്തുവെന്ന പരാതിയുമായി സിപിഐ പ്രവർത്തകൻ രംഗത്ത് വന്നിരിക്കുകയാണ്. ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയാണ് നഗരത്തിലെ കരുവമേഖലയിലെ നേതാവിനെതിരെയുള്ള പരാതി.സ്ഥിരമായി വീട് സന്ദർശിച്ച് ഭാര്യയെ വശീകരിച്ച് കൊണ്ടു പോയെന്ന് കാട്ടി സിപിഎം നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ് സിപിഐ പ്രവർത്തകൻ. ഭാര്യയെ സിപിഎം നേതാവ് വാടക വീട്ടിലേക്ക് മാറ്റിയിരിക്കുകയാണെന്നും പരാതിക്കാരൻ പറയുന്നു.
സിപിഎം നേതാവ് സ്ഥിരമായി ഭാര്യയ്‌ക്ക് അയച്ച ഫോട്ടോകളും മെസേജുകളും കൈയ്യിലുണ്ട്. ഇവ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടാൽ കൈമാറും. കുടുംബം തകർന്നതിനാൽ ആത്മഹത്യയുടെ വക്കിലാണ് താനിപ്പോഴുള്ളത്. സിപിഎം നേതൃത്വം ഇടപെട്ട് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സിപിഐ നേതാവ് പരാതിപ്പെടുന്നു. കരുവ മേഖലയിലെ സിപിഎം നേതാവിനെതിരെയാണ് പരാതി ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
https://www.facebook.com/Malayalivartha

























