Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

'സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവര്‍ വളരെ കുറവുള്ള കോണ്‍ഗ്രസ്സില്‍ നിന്നും തരൂരിനെ കൂടി വെറുപ്പിച്ച് മറുകണ്ടം ചാടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പലപ്പോഴും കേരളത്തിലെ കോൺഗ്രസ്സ്. കൊടിക്കുന്നിൽ സുരേഷ് എന്ന അറ്റർ വേസ്റ്റ് നേതാവൊക്കെ തരൂറിനെതിരെ പരസ്യമായി രംഗത്തിറങ്ങുന്നത് സ്വന്തം ഉള്ളിലുള്ള അധമ ജാതിചിന്ത വച്ചിട്ടാണ്...' ശശി തരൂരിനെ പ്രശംസിച്ച് അഞ്ജു പാർവതി പ്രഭീഷ്

01 OCTOBER 2022 01:40 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

രാജ്യം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ശശി തരൂരിനെ പിന്തുണച്ച് അഞ്ജു പാർവതി പ്രഭീഷ് രംഗത്ത് എത്തിയിരിക്കുകയാണ്. 'സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവര്‍ വളരെ കുറവുള്ള കോണ്‍ഗ്രസ്സില്‍ നിന്നും തരൂരിനെ കൂടി വെറുപ്പിച്ച് മറുകണ്ടം ചാടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പലപ്പോഴും കേരളത്തിലെ കോൺഗ്രസ്സ്. കൊടിക്കുന്നിൽ സുരേഷ് എന്ന അറ്റർ വേസ്റ്റ് നേതാവൊക്കെ തരൂറിനെതിരെ പരസ്യമായി രംഗത്തിറങ്ങുന്നത് സ്വന്തം ഉള്ളിലുള്ള അധമ ജാതിചിന്ത വച്ചിട്ടാണ്' എന്നും അവർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവൂല്ലാ! ഇന്നത്തെ കോൺഗ്രസ്സിൻ്റെ പതനത്തെ കുറിച്ച് ഒരൊറ്റ വരിയെ പറയാനുള്ളൂ കുടുംബ വാഴ്ച എന്നത് ഒന്നാന്തരം propaganda ആയി ആഘോഷിച്ചിരുന്ന ഒരേ ഒരു രാഷ്ട്രീയപ്പാർട്ടി മാത്രമേ ജനാധിപത്യ ഇന്ത്യയിലുള്ളൂ. അത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണ്. അത് തന്നെയായിരുന്നു അതിൻ്റെ പതനത്തിൻ്റെ പ്രധാന കാരണവും.

പിളർപ്പുകളിലൂടെ നേതാക്കൾ മാത്രം വളരുകയും പാർട്ടി തളരുകയും ചെയ്തപ്പോൾ പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിച്ചവർ പാർട്ടിയിൽ നിന്നും അകലാൻ തുടങ്ങിയെന്നതാണ് സത്യം. കാലുവാരൽ കലയാക്കിയ രാഷ്ട്രീയ ചാണക്യന്മാർ നേതൃത്വത്തിലെത്തി അരങ്ങു വാണുതുടങ്ങിയപ്പോൾ വീണു പോയത് ആദർശത്തിലൂന്നിയ പ്രവർത്തനശൈലി ജീവിതവ്രതമാക്കിയ യഥാർത്ഥ കോൺഗ്രസ്സുകാരായിരുന്നു. ദിശാബോധമുളള, സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പറ്റം യുവാക്കൾ കോൺഗ്രസ്സ് പാർട്ടിക്ക് ഒരു കാലത്ത് സ്വന്തമായിട്ടുണ്ടായിരുന്നെങ്കിലും കുടുംബ വാഴ്ചയ്ക്ക് മാത്രം പിന്തുണ നല്കിയ അവസരവാദികളും കഴിവുകെട്ടവരുമായ നേതൃനിര കോൺഗ്രസ്സ് പാർട്ടിയുടെ ശാപമായി മാറുകയായിരുന്നു.

രാഹുൽ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവ് ശുദ്ധനായിരിക്കാം. പക്ഷേ നിലവിൽ നരേന്ദ്രമോദിയെന്ന രാഷ്ട്രീയ അതികായനെ പിടിച്ചുകെട്ടാനുള്ള താക്കോലൊന്നും അദ്ദേഹത്തിന്റെ കൈയിൽ ഇല്ലെന്ന് അദ്ദേഹത്തിനുമറിയാം നെഹ്റു കുടുംബമില്ലെങ്കിൽ കോൺഗ്രസ്സ് ഇല്ലെന്ന നരേറ്റീവ്സ് പടച്ചുണ്ടാക്കുന്ന പിന്നണിയാളുകൾക്കുമറിയാം. മൂടുതാങ്ങികളായ പാർട്ടി നേതാക്കന്മാർ ഇപ്പോഴും കിച്ചൻ കാബിനറ്റിൽ കിടന്നു നിരങ്ങുമ്പോൾ പാർട്ടി നന്നാവണമെന്ന മോഹത്തേക്കാൾ പോക്കറ്റ് നന്നാവണമെന്ന ലക്ഷ്യം മാത്രം ബാക്കിയാകുന്നു.

അമരിന്ദർ സിംഗിനെ വെറുപ്പിച്ചു, മറുകണ്ടം ചാടൽ പതിവാക്കിയ നവജ്യോത് സിദ്ധു വിനെ കൂടെ കൂട്ടിയപ്പോൾ പ്രവചിച്ചതാണ് പഞ്ചാബിലെ പതനം. ജ്യോതിരാദിത്യ സിന്ധ്യയെ ഒക്കെ വെറുപ്പിച്ചു ഓടിച്ചു വിട്ടത് കടൽക്കിഴവന്മാരുടെ അധികാര മോഹമായിരുന്നു. സ്ഥാനമാനങ്ങളോ പണമോ ആഗ്രഹിക്കാതെ ജനസേവനത്തിന് ഇറങ്ങുന്നവര്‍ വളരെ കുറവുള്ള കോണ്‍ഗ്രസ്സില്‍ നിന്നും തരൂരിനെ കൂടി വെറുപ്പിച്ച് മറുകണ്ടം ചാടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പലപ്പോഴും കേരളത്തിലെ കോൺഗ്രസ്സ്. കൊടിക്കുന്നിൽ സുരേഷ് എന്ന അറ്റർ വേസ്റ്റ് നേതാവൊക്കെ തരൂറിനെതിരെ പരസ്യമായി രംഗത്തിറങ്ങുന്നത് സ്വന്തം ഉള്ളിലുള്ള അധമ ജാതിചിന്ത വച്ചിട്ടാണ്.

നഷ്ടപ്രതാപം മാത്രം അയവിറക്കി ജനങ്ങൾക്കിടയിൽ ഇറങ്ങി പണിയെടുക്കാതെ വോട്ടു നേടാം എന്ന് കരുതിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ മൂഢത. Calibre നോക്കി യുവനേതാക്കൾക്ക് വേണ്ടത്ര പദവിയും അധികാരവും നല്കുന്ന ഭാരതീയജനതാപ്പാർട്ടിയിൽ നിന്നും 150 വർഷത്തെ പാരമ്പര്യമുള്ള കോൺഗ്രസ്സ് പാർട്ടി പാഠങ്ങൾ പഠിക്കണമായിരുന്നു .മകന്‍ മരിച്ചാലും മരുമകളുടെ കണ്ണീര്‍ കണ്ടാല്‍ മതി’ എന്ന മനോഭാവവുമായി ഗ്രൂപ്പുപോരില്‍ പാര്‍ട്ടിയെ ഇല്ലാതാക്കിയത് മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് .

അച്ഛൻ്റെ മുടിയുമായുള്ള സാദൃശ്യം മകന് ഉള്ളതുകൊണ്ടോ അമ്മൂമ്മയുടെ മൂക്ക് അതു പോലെ ചെറുമകൾക്ക് കിട്ടിയത് കൊണ്ടോ കീശയിൽ വന്നു ചേരുന്ന ഒന്നല്ല അധികാരം. അത് കളം നിറഞ്ഞ് കളിക്കാൻ അറിയാവുന്നവർക്ക് മാത്രം കിട്ടുന്ന ഒന്നാണ്. അങ്ങനെ കളം നിറഞ്ഞാടുന്ന ഒരു മനുഷ്യൻ്റെ എതിർചേരിയിൽ നില്ക്കുന്ന ആൾക്ക് വേണ്ടത് കുടുംബാധിപത്യത്തിൻ്റെ നൊസ്റ്റു കഥകളല്ലാ. മറിച്ച് നരേന്ദ്രമോദിക്ക് ബദലായി ലോകവും , പുതു തലമുറയും ഒരു പരിധിവരെയെങ്കിലും അംഗീകരിക്കുന്ന ഒരു കോൺഗ്രസ്സ് അധ്യക്ഷനെയാണ് . അതിന് ശ്രീ. ശശി തരൂറോളം യോഗ്യതയുള്ള വേറൊരാൾ ഉണ്ടെന്നു കരുതുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (10 minutes ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (25 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (32 minutes ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (40 minutes ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (49 minutes ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (1 hour ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (2 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (2 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (2 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (2 hours ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (2 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (2 hours ago)

Malayali Vartha Recommends