Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

'കഴിഞ്ഞ വർഷങ്ങളിലെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കണക്കുകൾ പ്രകാരം ഒരു ലോക മഹായുദ്ധത്തിൽ നഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ജീവൻ റോഡിൽ നഷ്ടപ്പെടുന്ന രാജ്യമാണ് നമ്മുടേത്. ഏകദേശം ഒന്നര ലക്ഷത്തിന് മുകളിൽ നിരത്തിൽ കൊല്ലപ്പെടുന്ന, അതിൽ തന്നെ പകുതിയോളം യുവജനങ്ങൾ എന്നത് പ്രത്യേക ശ്രദ്ധ വേണ്ട കാര്യമാണ്...' പ്ലസ് ടു പരീക്ഷയോടൊപ്പം ലേണേഴ്‌സ് ടെസ്‌റ്റും നടത്താൻ മോട്ടോർ വാഹന വകുപ്പിന്റെ ആലോചന

01 OCTOBER 2022 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്കാൻ സർക്കാർ കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇനിമുതൽ പ്ലസ് ടു പരീക്ഷയോടൊപ്പം തന്നെ ലേണേഴ്‌സ് ടെസ്‌റ്റും നടത്താനുള‌ള മോട്ടോർ വാഹന വകുപ്പിന്റെ ആലോചനയെക്കുറിച്ച് മുൻപ് വാർത്തകൾ വന്നിരുന്നു. ഇതോടൊപ്പം റോഡ് സുരക്ഷയെ സംബന്ധിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാനുള‌ള പ്രവർത്തനവുമായി സംസ്ഥാന സർക്കാർ രംഗത്ത് എത്തിയിരിക്കുകയാണ്.

അങ്ങനെ ഹയർസെക്കന്ററി തലം മുതൽ റോഡ് നിയമങ്ങളെക്കുറിച്ച് പഠിപ്പിച്ച് അതിലൂടെ ലൈസൻസ് ടെസ്‌റ്റ് എടുക്കുന്ന സമയമാകുമ്പോഴേക്കും റോഡ് നിയമങ്ങൾ കുട്ടികൾ അറിയാനും അത്തരം സംസ്‌കാരത്തോടെ റോഡിൽ പെരുമാറുന്നതിനും സഹായിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് അവബോധം നൽകുന്ന റോഡ് സുരക്ഷാ പുസ്‌തകം ഗതാഗത വകുപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;


കഴിഞ്ഞ വർഷങ്ങളിലെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കണക്കുകൾ പ്രകാരം ഒരു ലോക മഹായുദ്ധത്തിൽ നഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ജീവൻ റോഡിൽ നഷ്ടപ്പെടുന്ന രാജ്യമാണ് നമ്മുടേത്. ഏകദേശം ഒന്നര ലക്ഷത്തിന് മുകളിൽ നിരത്തിൽ കൊല്ലപ്പെടുന്ന, അതിൽ തന്നെ പകുതിയോളം യുവജനങ്ങൾ എന്നത് പ്രത്യേക ശ്രദ്ധ വേണ്ട കാര്യമാണ്. അതുകൊണ്ട് തന്നെ ഹയർസെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കുന്ന സമയം ആകുമ്പോഴേക്കും റോഡ് നിയമങ്ങളെ കുറിച്ചും റോഡ് മര്യാദകളെ കുറിച്ചും അവബോധം വളർത്തുന്നതിനും അതോടൊപ്പം സംസ്‌കാര പൂർണ്ണമായി നിരത്തിൽ പെരുമാറുന്നതിനെ കുറിച്ചും പഠിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ അപകട മരണങ്ങൾ നടക്കുന്ന നമ്മുടെ രാജ്യത്തിന്റെ നിലവിലെ റോഡപകട സ്ഥിതിയെ കുറിച്ചും മോട്ടോർ സൈക്കിൾ ഉൾപെടെ ഉള്ള വാഹനങ്ങളുടെ അപകട സാധ്യതകളെക്കുറിച്ചും നമ്മുടെ യുവതലമുറയെ പരിശീലിപ്പിക്കേണ്ടതുണ്ട്. പാഠ്യപദ്ധതിയുടെ പരിഷ്‌കരണം നടക്കുന്ന ഈ വേളയിൽ അതുകൊണ്ടുതന്നെയാണ് സംസ്ഥാന ഗതാഗത വകുപ്പ്, വരും തലമുറയെ സംസ്‌കാര പൂർണ്ണമായ ഒരു ജനതയാക്കി മാറ്റുന്നതിനുള്ള തീവ്ര പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ടെക്സ്റ്റ് ബുക്ക് തയ്യാറാക്കി നൽകുന്നത്.

റോഡ് മര്യാദകൾ, അപകടങ്ങൾ,ദുരന്ത സാധ്യതകൾ,വാഹനങ്ങൾ, റോഡുകൾ, റോഡ് ഉപയോക്താക്കളുടെ സ്വഭാവ സവിശേഷതകൾ, റോഡ് മാർക്കിങ്ങുകൾ, റോഡ് സൈനുകൾ, വിവിധ സുരക്ഷാ സംവിധാനങ്ങളും അവയുടെ ശരിയായ ഉപയോഗവും, അപകടകരവും അശ്രദ്ധവുമായ ഡ്രൈവിംഗ് രീതികൾ, കുട്ടികൾ വാഹനം ഓടിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വിവിധ ദുരന്ത സാധ്യതകളും നിയമപ്രശ്നങ്ങളും,അന്തരീക്ഷ മലിനീകരണവും അതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും മോട്ടോർ വാഹന രംഗത്തും ഗതാഗതരംഗത്തും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരന്തര മാറ്റങ്ങളെ കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം.

ഒന്നരക്കോടിയിൽ അധികം വരുന്ന വാഹനങ്ങളും മൂന്നു കോടിയിൽ അധികം വരുന്ന റോഡ് ഉപയോക്താക്കളും ഉള്ള നമ്മുടെ സംസ്ഥാനത്ത് ഓരോരുത്തർക്കും റോഡ് നിയമങ്ങളെ കുറിച്ച് പഠിപ്പിക്കുക എന്നുള്ളത് വളരെ അത്യാവശ്യമായ ഒന്നാണെങ്കിലും അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ്. അതുകൊണ്ടാണ് സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ ഈ കാര്യങ്ങൾ വർ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയും സുരക്ഷിതമായും മര്യാദ പൂർണ്ണമായും നിരത്തുകളിൽ പെരുമാറുന്ന ഒരു തലമുറയെ സൃഷ്ടിക്കുകയുംചെയ്യുക എന്നുള്ളത് അത്യന്താപേക്ഷിതം ആകുന്നത്.

ഒരു പക്ഷെ രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തിലുള്ള സമഗ്രമായ ഒരു പാഠപുസ്തകം തയ്യാറാക്കുന്നതും അത് കുട്ടികളിലേക്ക് നൽകുന്നതിനുള്ള നടപടികളിലേക്ക് കടക്കുന്ന വിപ്ലവകരമായ ഒരു തീരുമാനം നടപ്പിലാക്കുന്നത്. ഈ പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കുന്നതോടൊപ്പം നിരന്തരമായി പുതിയ പാഠഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തി ലൈസൻസ് കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർക്കും ഡ്രൈവിംഗ് സ്‌കൂളുകൾക്കും അധ്യാപകർക്കും മറ്റ് കോളേജ് യൂണിവേഴ്സിറ്റി തല വിദ്യാർത്ഥികളിലേക്കും എത്തിക്കുക എന്ന സമഗ്രമായ പ്രവർത്തനങ്ങളാണ് മോട്ടോർ വാഹന വകുപ്പ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. നഴ്സറി തലം മുതൽ തുടങ്ങുന്ന പ്രൈമറി വിദ്യാർത്ഥികളിൽ കൂടി റോഡ് ഉപയോഗത്തെക്കുറിച്ചുള്ള പ്രാഥമിക പാഠങ്ങളും ഇതോടൊപ്പം തന്നെ തയ്യാറാക്കി നൽകേണ്ടതുണ്ട്.നമുക്ക്

ഒന്നായി നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (10 minutes ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (25 minutes ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (32 minutes ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (40 minutes ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (49 minutes ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (1 hour ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (1 hour ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (2 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (2 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (2 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (2 hours ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (2 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (2 hours ago)

Malayali Vartha Recommends