പുളിച്ച തെറി,യാത്രക്കാരെ ബസ്സിൽ നിന്ന് ആട്ടിയിറക്കി വനിതാ കണ്ടക്ടറുടെ പേക്കൂത്ത്... ഇറങ്ങി പോടീ....

യാത്രക്കാർക്ക് നേരെ അസഭ്യവർഷം നടത്തി ആറ്റിങ്ങലിലെ കെഎസ്ആർടിസി വനിതാ കണ്ടക്ടർ. യാത്രക്കാരോട് മോശമായി പെരുമാറിയ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. യാത്രക്കാര്‍ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് യാത്രക്കാർ ഉന്നയിക്കുന്ന പരാതി. തിരുവനന്തപുരം ചിറയിൻകീഴിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാർ പരാതിപ്പെട്ടിരിക്കുന്നത്. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് ഇത്രയധികം ക്ഷുഭിതയാകാൻ കാരണമായത്. ”തൊഴിലുറപ്പിന് പോകുന്നവർ എല്ലാം കണ്ടവന്റെ കൂടെ ഉറങ്ങാൻ ആണ് പോകുന്നത്” എന്നാണ് വനിതാ കണ്ടക്ടർ പറഞ്ഞത്. ഒരു വയോധികയ്‌ക്ക് നേരെ അസഭ്യം പറയുന്നതും വീഡിയോയിൽ കാണാം
"ഇറങ്ങി പോടി. എന്നെ ഒരും ചുക്കും ചെയ്യാൻ കഴിയില്ല " എന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പറയുന്നു. ”നിങ്ങൾ പോയി പോലീസിൽ പരാതി നൽക് ” എന്നും ഇവർ പറയുന്നുണ്ട്. യാത്രക്കാർ ബസിൽ നിന്ന് ഇറങ്ങിയ ശേഷവും ഇവർ അസഭ്യം പറച്ചിൽ നിർത്തിയില്ല.
എന്തായിരുന്നാലും ഈ വിഷയത്തിൽ പോലീസും കെഎസ്ആർടിസിയും ഉടനടി ഒരു നടപടി സ്വീകരിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം...
https://www.facebook.com/Malayalivartha
























