കോടിയേരിക്ക് മരിക്കാനാവില്ല...... സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു.... സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കോടിയേരിക്ക് മരിക്കാനാവില്ല...... സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചത് പൊടുന്നനെ സംഭവിച്ചിരിക്കുന്നു.... സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സഖാവ് കോടിയേരി ബാലകൃഷ്ണന്‍ വിടപറഞ്ഞെ്‌നന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. തീവ്ര വേദനയാണത് സൃഷ്ടിക്കുന്നത്, സോദരതുല്യം എന്നല്ല യഥാര്‍ത്ഥ സഹോദരന്മാര്‍ തമ്മിലുഅളള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ച് നടന്നവര്‍.
അസുഖം തളര്‍ത്തിയ ഘട്ടത്തിലും കോടിയേരി ബാലകൃഷ്ണന്‍ ഏതാനും നാള്‍ മുമ്പുവരെ പാര്‍ട്ടി ഓഫീസായ എ.കെ.ജി. സെന്ററില്‍ യോഗങ്ങളില്‍ പങ്കെടുക്കുകയും നയപരവും സംഘടനാപരവുമായ കാര്യങ്ങള്‍ക്കു ചുക്കാന്‍പിടിക്കുകയും ചെയ്തിരുന്നു.
ശാരീരികമായ കടുത്ത വൈഷമ്യങ്ങള്‍ സഹിച്ചും പാര്‍ട്ടിക്കുവേണ്ടി സഖാവ് സ്വയം അര്‍പ്പിക്കുകയായിരുന്നു. അസാധാരണമായ മനക്കരുത്തോടെയാണ് ആദ്യഘട്ടം മുതലേ രോഗത്തെ നേരിട്ടത്. 'കരഞ്ഞിരുന്നാല്‍ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു' എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത്. രോഗത്തിനുമുമ്പിലും രാഷ്ട്രീയവെല്ലുവിളിയുടെ മുമ്പിലും ഒരുപോലെ നെഞ്ചുവിരിച്ചു പൊരുതിയ ജീവിതമാണ് സഖാവിന്റേത്.
തനിക്ക് ചുമതലകള്‍ പൂര്‍ണ തോതില്‍ നിര്‍വഹിക്കാനാവില്ല എന്നു വന്നപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല അതിന് നിര്‍ബന്ധം പിടിക്കുക കൂടിയായിരുന്നു അദ്ദേഹം.
തീക്ഷ്ണമായ സമരപരമ്പരകളിലൂടെ ജനമനസ്സേറിയ വിപ്ലവകാരി. സഹജീവികളെ ചേര്‍ത്തുപിടിച്ച് വഴിനടത്തിയ മനുഷ്യസ്നേഹി. പാര്‍ട്ടിയെ കരുത്തോടെ, കരുതലോടെ മുന്നോട്ടുനയിച്ച ധീരനായ നേതാവ്. പ്രാപ്തനായ ആഭ്യന്തരമന്ത്രി. ഇതെല്ലാമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയിലും വ്യക്തിജീവിതത്തിലും പ്രശ്നങ്ങള്‍ നേരിട്ടപ്പോഴെല്ലാം ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ച് ചങ്കുറപ്പോടെയാണ് അദ്ദേഹം മുന്നോട്ടു നടന്നത്.
സഹോദരന്‍ നഷ്ടപ്പെടുന്ന വേദന വിവരണാതീതമാണ്. അദ്ദേഹത്തിന്റെ ഉജ്ജ്വല സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു....
"
https://www.facebook.com/Malayalivartha

























