പൂജവയ്ക്കാം ഇന്നും നാളെയും..... അഷ്ടമിയുടെ ഇരുദിവസത്തെയും നാഴികയിലുള്ള ഏറ്റക്കുറച്ചിലാണ് പൂജവയ്പ്പ് രണ്ടു ദിവസമായത്

പൂജവയ്ക്കാം ഇന്നും നാളെയും..... അഷ്ടമിയുടെ ഇരുദിവസത്തെയും നാഴികയിലുള്ള ഏറ്റക്കുറച്ചിലാണ് പൂജവയ്പ്പ് രണ്ടു ദിവസമായത്
ദുര്‍ഗാഷ്ടമി നാളെ ആണെങ്കിലും ജ്യോതിഷ പ്രമാണങ്ങളനുസരിച്ച് ഇന്നും നാളെയും പൂജവയ്ക്കാവുന്നതാണ്.
അഷ്ടമിയുടെ ഇരുദിവസത്തെയും നാഴികയിലുള്ള ഏറ്റക്കുറച്ചിലാണ് കാരണം. ഇന്നു വൈകിട്ട് പൂജവച്ചാല്‍ നാലാം ദിവസമായിരിക്കും സരസ്വതി പൂജ. ഞായറാഴ്ച സപ്തമിയില്‍ സൂര്യോദയവും അഷ്ടമിയില്‍ സൂര്യാസ്തമയവും വരുന്നു.തിങ്കളാഴ്ച ഉദയത്തിലാണ് അഷ്ടമി. സന്ധ്യയ്ക്ക് അഷ്ടമി വരുന്ന സമയത്താണ് പൂജ വയ്ക്കാറുള്ളത്.
ആയതിനാല്‍ ഞായറാഴ്ച സൂര്യന്‍ അസ്തമിച്ച് ഒന്നരമണിക്കൂറിനുശേഷം ഗ്രന്ഥം പൂജയ്ക്ക് വയ്ക്കണമെന്ന പ്രമാണം സ്വീകരിച്ചതായി കേരള തന്ത്രിമണ്ഡലം വൈസ് പ്രസിഡന്റ് വാഴയില്‍മഠം എസ്.വിഷ്ണുനമ്പൂതിരി അറിയിച്ചു.
അതേസമയം അഷ്ടമി പകലുള്ള ദിവസം കണക്കാക്കി തിങ്കളാഴ്ച രാവിലെ പൂജവയ്ക്കാന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാര്‍ നടുവില്‍ മഠം അച്യുതാനന്ദഭാരതിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശ്രീരാഘവപുരം സഭായോഗം തീരുമാനിച്ചിരുന്നു.
ചില പഞ്ചാംഗങ്ങളില്‍ പൂജവയ്പ്പ് ഞായറാഴ്ച വൈകിട്ടാണെന്നും ചിലതില്‍ തിങ്കളാഴ്ച വൈകിട്ടാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























