ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത് 26 വര്‍ഷത്തെ പക....മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വിമുക്തഭടന്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി , ഗൃഹനാഥനും ഭാര്യയും മരിച്ചു, ഓടിയെത്തിയവര്‍ വീടിനുള്ളില്‍ കണ്ടത് അവിശ്വസനീയമായ കാഴ്ചകള്‍, നടുക്കം വിട്ടുമാറാതെ പ്രദേശവാസികള്‍

ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത് 26 വര്‍ഷത്തെ പക....മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് വിമുക്തഭടന്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ ചുറ്റികകൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകൊളുത്തി , ഗൃഹനാഥനും ഭാര്യയും മരിച്ചു. ഭര്‍ത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റ് ഭാര്യയും മരിച്ചത്.
രക്ഷപ്പെടാനായി ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ ഏല്പിച്ചു. മടവൂര്‍ കൊച്ചാലുമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പ്(67), ഭാര്യ വിമലാദേവി(60) എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തിയ പനപ്പാംകുന്ന് അജിത് മന്ദിരത്തില്‍ ശശിധരന്‍(75) ആണ് പോലീസ് കസ്റ്റഡിയിലായത്. കൊലപാതകത്തിനിടെ പൊള്ളലേറ്റ ഇയാള്‍ പോലീസ് സംരക്ഷണത്തില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം നടന്നത്.
കൈയില്‍ ചുറ്റികയും പെട്രോള്‍ നിറച്ച കന്നാസുമായി പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തിയ ശശിധരന്‍ സ്വീകരണമുറിയില്‍ ഇരിക്കുകയായിരുന്ന പ്രഭാകരക്കുറുപ്പിനെ തലയില്‍ ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തി. ഓടിയെത്തി ഭര്‍ത്താവിനെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ വിമലാദേവിയുടെ ദേഹത്തേക്കും തീപടര്‍ന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ മുറ്റത്ത് ചോരയില്‍ക്കുളിച്ച് പൊള്ളലേറ്റ നിലയില്‍ പ്രഭാകരക്കുറുപ്പിനെയും അടുത്ത് ദേഹത്തു തീ പടര്‍ന്ന നിലയില്‍ വിമലാദേവിയെയുമാണ് കണ്ടത്.
ഈ സമയം വീടിനകത്തായിരുന്ന പ്രതി, ചുറ്റികയും കന്നാസും വലിച്ചെറിഞ്ഞ ശേഷം പുറത്തിറങ്ങി ഓടാനായി ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രഭാകരക്കുറുപ്പ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ വിമലാദേവിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ഇവരും മരണത്തിന് കീഴടങ്ങി.
ശശിധരന്റെ മകന്‍ 26 വര്‍ഷം മുന്‍പ് ബഹ്‌റൈനില്‍ വച്ച് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടുള്ള പകയാണ് ക്രൂരമായ കൊലപാതകത്തിനു പിന്നിലെന്ന് വര്‍ക്കല ഡിവൈ.എസ്.പി.പറഞ്ഞു. പ്രഭാകരക്കുറുപ്പിന്റെയും വിമലാദേവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. പ്രഭാകരക്കുറുപ്പ് മലയ്ക്കലില്‍ സിമന്റ് കട്ട നിര്‍മ്മാണ യൂണിറ്റ് നടത്തുകയായിരുന്നു.
അതേസമയം കാല്‍നൂറ്റാണ്ട് കാത്തുവെച്ച പകയാണ് മടവൂര്‍ കൊച്ചാലുംമൂട് കാര്‍ത്തികയില്‍ പ്രഭാകരക്കുറുപ്പിന്റെയും ഭാര്യ വിമലാദേവിയുടെയും കൊലപാതകത്തിലേക്കു നയിച്ചത്.
പനപ്പാംകുന്ന് അജിത് മന്ദിരത്തില്‍ ശശിധരന്‍ 26 വര്‍ഷം മനസ്സില്‍ കൊണ്ടുനടന്ന പ്രതികാരമാണ് ക്രൂരമായ കൊലപാതകത്തിലേക്കു കൊണ്ടെത്തിച്ചത്. ശശിധരന്റെ മകന്‍ അജിത്പ്രസാദ് 1996-ല്‍ ബഹ്‌റൈനില്‍ വച്ച് ആത്മഹത്യചെയ്തിരുന്നു. അജിത്പ്രസാദിന് വിസ സംഘടിപ്പിച്ചു നല്‍കിയത് പ്രഭാകരക്കുറുപ്പായിരുന്നു. മകന്റെ മരണത്തിനു കാരണക്കാരന്‍ പ്രഭാകരക്കുറുപ്പാണെന്ന ധാരണയിലായിരുന്നു അന്നുമുതല്‍ ശശിധരന്‍. ഇതാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്ന് പോലീസ് പറയുന്നു. പ്രകോപനത്തിനു പെട്ടെന്ന് ഒരു കാരണങ്ങളുമുണ്ടായിട്ടില്ലെന്നാണ് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. പനപ്പാംകുന്നില്‍ ശശിധരന്റെ അയല്‍വീട്ടിലായിരുന്നു പ്രഭാകരക്കുറുപ്പും കുടുംബവും താമസിച്ചിരുന്നത്.
പ്രഭാകരക്കുറുപ്പ് നേരത്തെ ബഹ്‌റൈനിലായിരുന്നു. പട്ടാളത്തില്‍നിന്നു പിരിഞ്ഞുവന്ന ശശിധരന്‍ ആവശ്യപ്പെട്ടതനുസരിച്ച് പ്രഭാകരക്കുറുപ്പ് ഇയാളെയും പിന്നാലെ മകന്‍ അജിത്പ്രസാദിനെയും ബഹ്‌റൈനിലേക്കു കൊണ്ടുപോയി.
ജോലിയിലെ ബുദ്ധിമുട്ടുകള്‍ കാരണം ശശിധരന്‍ പെട്ടെന്ന് നാട്ടിലേക്കു മടങ്ങി. മാസങ്ങള്‍ക്കു ശേഷം അജിത് പ്രസാദ് ആത്മഹത്യചെയ്യുകയുമുണ്ടായി. മകന് കഠിനമായ ജോലി നല്‍കിയതുമൂലമാണ് ആത്മഹത്യ ചെയ്തതെന്നും അതിനു കാരണം പ്രഭാകരക്കുറുപ്പാണെന്നും ശശിധരന്‍ വിശ്വസിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മില്‍ പിണക്കത്തിലുമായി. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ശശിധരന്റെ മകളും ആത്മഹത്യചെയ്തു. സഹോദരന്റെ മരണമേല്‍പ്പിച്ച മാനസികാഘാതമാണ് മകളെയും മരണത്തിലേക്കു നയിച്ചതെന്ന് ശശിധരന്‍ നാട്ടുകാരോടു പറഞ്ഞിരുന്നു. വീട്ടുകാര്‍ തമ്മിലുള്ള ശത്രുത കടുത്തതോടെ പ്രഭാകരക്കുറുപ്പും കുടുംബവും പനപ്പാംകുന്നില്‍നിന്ന് മടവൂരിലേക്കു താമസം മാറി. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ മാറ്റം. എന്നാല്‍, ശശിധരന്റെ മനസ്സില്‍ പക മാറാതെ നിന്നു. അതാണ് ക്രൂരകൊലപാതകത്തിലേക്ക് നയിച്ചത.
https://www.facebook.com/Malayalivartha

























