കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്‍ ഓര്‍മ്മയായി.... ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി സഞ്ചരിച്ച തന്റെ റാലി സൈക്കിള്‍ ബാക്കിയാക്കി തപാല്‍ചരിത്രത്തിന്റെ ഭാഗമായി അവര്‍ മടങ്ങി

കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്‍ ഓര്‍മ്മയായി.... ആറുപതിറ്റാണ്ടുമുമ്പ് കത്തുകളുമായി സഞ്ചരിച്ച തന്റെ റാലി സൈക്കിള്‍ ബാക്കിയാക്കി തപാല്‍ചരിത്രത്തിന്റെ ഭാഗമായി അവര്‍ മടങ്ങി.
കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്‍ മുഹമ്മ തോട്ടുമുഖപ്പില്‍ വീട്ടില്‍ കെ.ആര്‍. ആനന്ദവല്ലിയാണ് (90) ഓര്‍മയായത്. 1960 -കളില്‍ ആലപ്പുഴയുടെ വീഥികളിലൂടെ തപാല്‍ ഉരുപ്പടികളുമായി സൈക്കിളില്‍ സഞ്ചരിച്ചിരുന്ന ആനന്ദവല്ലിയെ അന്നത്തെ ആളുകളിന്നും ഓര്‍ക്കുന്നുണ്ട്.
കുട്ടിക്കാലംമുതല്‍ തപാല്‍ ജോലിയില്‍ താത്പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞയുടനെ അച്ഛന്റെ അനുവാദത്തോടെ സമീപത്തെ തപാലോഫീസില്‍ താത്കാലിക ജീവനക്കാരിയായി.
തപാല്‍ വിതരണത്തിന്റെ പരീക്ഷ ജയിച്ചശേഷം തപാല്‍ ഉരുപ്പടികള്‍ എത്തിക്കുന്ന ജോലിയും തുടങ്ങി. അച്ഛന്‍ വാങ്ങിക്കൊടുത്ത റാലി സൈക്കിളിലായിരുന്നു യാത്ര ചെയ്തിരുന്നത്.
പോസ്റ്റ് വുമണായിരുന്നപ്പോള്‍ ലഭിച്ച ആദ്യശമ്പളം 97.50 രൂപയായിരുന്നു. ആലപ്പുഴയില്‍ വിവിധ തപാലോഫീസുകളില്‍ ക്ലാര്‍ക്കായും പോസ്റ്റ്മിസ്ട്രസായും സേവനമനുഷ്ഠിച്ചു.
1991-ല്‍ മുഹമ്മ തപാലോഫീസില്‍നിന്നാണു വിരമിച്ചത്. ഔദ്യോഗികാവശ്യത്തിന് ഉപയോഗിച്ചിരുന്ന റാലി സൈക്കിള്‍ അവസാന നാളുകളിലും അവര്‍ പൊന്നുപോലെ സൂക്ഷിച്ചിരിക്കുകയായിരുന്നു. എസ്.ഡി.വി. ഹൈസ്‌കൂളില്‍നിന്നു മെട്രിക്കുലേഷനും എസ്.ഡി. കോളേജില്‍നിന്നു കോമേഴ്‌സില്‍ ബിരുദവും നേടിയ ആനന്ദവല്ലി ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പില്‍ വൈദ്യകലാനിധി കെ.ആര്‍. രാഘവന്‍ വൈദ്യരുടെ മൂത്തമകളായിരുന്നു. സംസ്‌കാരചടങ്ങുകള്‍ നടന്നു.
" fr
https://www.facebook.com/Malayalivartha

























