ബിബിൻ, ബിനോയ് എന്നിവരോടൊപ്പം മദ്യപിക്കാനായി വൈകിട്ടോടെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി; രണ്ട് താറാവ് കറിയും ചപ്പാത്തിയും വാങ്ങി കഴിച്ചു; ഇതിനിടെ ഫോൺ വന്നപ്പോൾ മുറ്റത്തേക്കിറങ്ങി; തിരികെ വന്നപ്പോൾ കണ്ട കാഴ്ച്ച!!! അവർ തന്നെ ഭീഷണപ്പെടുത്തി തൂമ്പ എടുപ്പിച്ചു; ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഒളിപ്പിച്ചതും അവരാണ്; യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട സംഭവത്തിൽ പ്രതിയുടെ മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ്

യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട സംഭവത്തിൽ പ്രതിയുടെ മൊഴി ഞെട്ടിക്കുന്നത്. അറസ്റ്റിലായ പ്രതി ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാർ പറഞ്ഞത് ഇങ്ങനെ ; ബിബിൻ, ബിനോയ് എന്നിവരോടൊപ്പം മദ്യപിക്കാനായി ബിന്ദുമോനെ 26ന് വൈകിട്ടോടെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി .രണ്ട് താറാവ് കറിയും ചപ്പാത്തിയും വാങ്ങി കഴിച്ചു.
ഇതിനിടെ ഫോൺ വന്നപ്പോൾ മുറ്റത്തേക്കിറങ്ങി. തിരികെ വന്നപ്പോൾ ഇരുവരുടേയും മർദ്ദനമേറ്റ് ബിന്ദുമോൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. തുടർന്ന് അവർ തന്നെ ഭീഷണപ്പെടുത്തി. ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടിൽ ഒളിപ്പിച്ചതും അവരാണ് എന്നും പ്രതി പറഞ്ഞിരിക്കുകയാണ്.
അവർ ഭീഷണിപ്പെടുത്തിയാണ് അയൽ വീട്ടിൽ നിന്ന് തൂമ്പയും കമ്പിപ്പാരയും വാങ്ങി മൃതദേഹം അടുക്കളയ്ക്ക് പിന്നിലെ ഷെഡിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതെന്നും മുത്തുകുമാർ വ്യക്തമാക്കി.
എന്നാൽ പൊലീസ് ഈ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. കാരണം സംഭവദിവസം മക്കളെ മുത്തുകുമാർ സഹോദരിയുടെ വീട്ടിലാക്കിയതിനാൽ കരുതിക്കൂട്ടിയുള്ള കൊലയാണെന്ന് സംശയിക്കുകയാണ്.
അതേസമയം ചങ്ങനാശേരി പൂവത്ത് വീടിന്റെ തറ തുരന്ന് അതിനകത്ത് കുഴിച്ചിട്ടിരിക്കുകയായിരുന്നു മൃതദേഹം. അക്ഷരാർത്ഥത്തിൽ ദൃശ്യം മോഡൽ കൊലപാതകമാണ് ആലപ്പുഴ നടന്നിരിക്കുന്നത്. ചങ്ങനാശേരി പൂവത്ത് ദൃശ്യം മോഡൽ കൊലപാതകത്തിൽ വീടിനുള്ളിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
ആലപ്പുഴ സൗത്ത് ആര്യാട് മൂന്നാം വാർഡ് കിഴക്കേതയ്യിൽ പുരുഷന്റെ മകൻ ബിന്ദുകുമാറിന്റെ (40) മൃതദേഹമാണ് കണ്ടത് . പൂവത്തെ എസി കനാൽ റോഡിനു സമീപത്തെ കോളനിയിലെ വീട്ടിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തഹസീൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കിയ ശേഷം മൃതദേഹം പുറത്തെടുത്തു .
വീടിനുള്ളിൽ കുഴിച്ചതായും, അടുത്തിടെ കോൺക്രീറ്റിംങ് നടത്തിയതായുമുള്ള വിവരങ്ങളും പൊലീസ് സംഘത്തിന് കിട്ടി . ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അന്വേഷണം നടത്തിയത് . ആർഡിഒയുടെ നിർദേശാനുസരണം ചങ്ങനാശേരി തഹസീൽദാർ സ്ഥലത്ത് എത്തിയാണ് പരിശോധന നടത്തിയത്.
ഒരാഴ്ച മുൻപാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിനെ കാണാതായത്. ഇതു സംബന്ധിച്ചു ആലപ്പുഴ നോർത്ത് പൊലീസിൽ പരാതിയും ബന്ധുക്കൾ നൽകിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ ചങ്ങനാശേരി ഭാഗത്ത് കണ്ടെത്തിയത്. ചങ്ങനാശേരി ഭാഗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനമായി
ബിന്ദുകുമാർ വിളിച്ചത് പൂവം സ്വദേശിയെ ആണെന്നു കണ്ടെത്തി. തുടർന്നു, ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായും, വീടിന്റെ തറ കുഴിയ്ക്കുകയും കോൺക്രീറ്റ് ചെയ്തതായും കണ്ടെത്തിയത്. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ സ്വദേശി സഞ്ചരിച്ച ബൈക്ക് വാകത്താനത്തു നിന്നു കണ്ടെത്തി.
ഇതേ തുടർന്നാണ് ചങ്ങനാശേരി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത് . ഇതോടെയാണ് വീടിനുള്ളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം പൊലീസ് അന്വേഷണ പരിധിയിൽ എത്തിയത്. തുടർന്നു ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നാണ് വീട് പൊളിച്ച് പരിശോധന നടത്താൻ തീരുമാനത്തിൽ എത്തിയത്.
ഇതേ തുടർന്നു റവന്യു അധികൃതരെ പൊലീസ് വിവരം അറിയിച്ചു. റവന്യു അധികൃതരുടെ അനുമതിയോടെ മാത്രമേ വീട് പൊളിച്ച് പരിശോധന നടത്താൻ സാധിക്കൂ. ഇതേ തുടർന്നു പൊലീസ് അധികൃതർ ആർഡിഒയെ വിവരം അറിയിച്ചു. ഇദ്ദേഹം സ്ഥലത്ത് എത്തിയ ശേഷമാണ് പൊലീസ് സംഘം വീട് കുഴിച്ചുള്ള പരിശോധന തുടങ്ങിയത് . അരമണിക്കൂറോളം വീട് കുഴിച്ച ശേഷമാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, പൊലീസ് സംഘം മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് അടക്കം പൂർത്തിയാക്കി പരിശോധനകൾക്കായി മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റുകയായിരുന്നു .
https://www.facebook.com/Malayalivartha

























