ജനല്‍ കട്ടിള ദേഹത്ത് വീണു ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ ജനല്‍ കട്ടിള ദേഹത്ത് വീണ ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടില്‍ തനൂജ് കുമാറിന്റേയും ആര്യയുടേയും മകന്‍ ദ്രുപത് തനൂജാണ് (7) മരിച്ചത്. ഓമല്ലൂര്‍ കെ വി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. വീടുപണിക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ കട്ടളയാണ് അബദ്ധത്തില്‍ ദ്രുപതിന്റെ പുറത്തേക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. തുടര്‍ന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha

























