രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്ന് പരാതിക്കാരി

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ മൂന്നാമത് ലൈംഗിക പീഡനപരാതി നല്‍കിയ യുവതിയുടെ മൊഴി പുറത്ത്. 2023 സെപ്റ്റംബറിലാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും വാട്‌സാപ്പില്‍ തുടര്‍ച്ചയായി സന്ദേശം അയച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് രാഹുല്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു.
'വിവാഹമോചിതയായി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. 2024 ഏപ്രില്‍ എട്ടിന് ജീവിതത്തേക്കുറിച്ച് സംസാരിക്കാനാണ് ഹോട്ടലില്‍ വിളിച്ചുവരുത്തി. മൂന്ന് മണിക്കൂറോളം അതിക്രൂരമായി പീഡിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനാണന്ന പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി. വലിയ വിലയ്ക്ക് ചെരിപ്പും അടിവസ്ത്രങ്ങളും വാങ്ങിപ്പിച്ചു. ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ അധിക്ഷേപിച്ചു. പോയി ഡിഎന്‍എ പരിശോധിക്കാന്‍ പറഞ്ഞു.ഡിഎന്‍ സാംപിള്‍ തരാന്‍ രാഹുല്‍ തയാറായില്ല. ഗര്‍ഭം അലസിയശേഷം രാഹുല്‍ വീണ്ടും സൗഹൃദം തുടങ്ങി. ഉപതിരഞ്ഞെടുപ്പ് സമയത്ത് ജീവിക്കാന്‍ വകയില്ലന്ന് പറഞ്ഞ് 10000 രൂപ വാങ്ങി. എംഎല്‍എ ആയശേഷം ഫ്‌ലാറ്റ് വാങ്ങാമെന്ന് രാഹുല്‍ പറഞ്ഞു. പണമില്ലാത്തതിനാല്‍ ഫ്‌ലാറ്റ് വാങ്ങിയില്ല' യുവതി മൊഴിയില്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി അയച്ച വൈകാരികമായ ശബ്ദസന്ദേശം മുഖ്യമന്ത്രി കേട്ടതോടെയാണ് ഡിജിപിക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയത്. രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്നും അറസ്റ്റ് വൈകുന്നതില്‍ വലിയ ആശങ്കയുണ്ടെന്നും സന്ദേശത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























