കോവളം ലൈറ്റ് ഹൗസ് ബീച്ചിലെ കൈവരി തകർന്ന് കരിങ്കൽ പാകിയ നിലത്ത് വീണ് വിനോദസഞ്ചാരികൾക്ക് ഗുരുതര പരിക്ക്: വയനാട് സ്വദേശികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ
വയനാട് നിന്ന് കോവളം ലൈറ്റ് ഹൗസിൽ എത്തിയ വിനോദസഞ്ചാരികൾക്ക് ബീച്ചിലെ കൈവരി തകർന്നു വീണ് ഗുരുതര പരിക്ക്. വയനാട് സ്വദേശികളായ നാല് സ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട് സ്വദേശികളായ ഹസീന, ആയിഷ, ആസിയ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒരാൾക്ക് നിസാര പരിക്കാണുള്ളത്.
വയനാട് നിന്ന് തിരുവനന്തപുരത്തെത്തിയ സഞ്ചാരികൾ ഇന്നലെ രാവിലെയാണ് കോവളത്തെത്തിയത്. കടൽ കാണുന്നതിനായി കെട്ടിയുണ്ടാക്കിയ ഭാഗത്ത് കൈവരിയിൽ ഇരിക്കുകയായിരുന്നു അവർ. പിന്നാലെ ദുർബലമായ കൈവരി തകർന്ന് നാല് പേരും കരിങ്കൽ പാകിയ നിലത്തേയ്ക്ക് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha