ഇന്നലെ വൈകീട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തി; നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ സ്വീകരിച്ചു; നോർവെ മാതൃക പഠിക്കുകയാണ് ആദ്യ ലക്ഷ്യം; മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യൻ സന്ദർശനം പുരോഗമിക്കുകയാണ് . ഇന്നലെ വൈകീട്ടോടെ മുഖ്യമന്ത്രിയും സംഘവും നോർവെയിലെത്തിയിരിക്കുകയാണ്. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ ആണ് മുഖ്യമന്ത്രിയെ അവിടെ സ്വീകരിച്ചത് . മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹിമാനും ഉണ്ട്. നോർവെ മാതൃക പഠിക്കുകയാണ് ആദ്യ ലക്ഷ്യം.
മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച നടക്കുന്നുണ്ട്. നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച തീരുമാനിച്ചിട്ടുണ്ട്.മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോര്‍വേ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് . മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്. ഇന്നലെ പുലർച്ചെ 3. 55 നുള്ള വിമാനത്തിൽ കൊച്ചിയില്‍ നിന്നായിരുന്നു മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചത്.
നോർവേയിൽ നിന്നും യുകെ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സഞ്ചരിക്കും. വിദ്യാഭ്യാസം , ആരോഗ്യം , ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് .
നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം. രണ്ട് ദിവസം മുൻപ് യാത്ര പുറപ്പെടാനായിരുന്നു തീരുമാനം. സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് യാത്ര അവസാനനിമിഷം യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം രാജ് ഭവൻ മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. . യൂറോപ്പിലേക്ക് മുഖ്യമന്ത്രി പോകുന്നുവെന്ന കാര്യം ഔദ്യോദികമായി അറിയിച്ചിട്ടില്ല എന്നാണ് രാജ് ഭവൻ വിമർശിച്ചിരിക്കുന്നത് .സാധാരണ ഇത്തരത്തിൽ വിദേശത്തേക്ക് പോകുമ്പോൾ രാജ് ഭവനെ അറിയിക്കാറുണ്ട്.എന്നാൽ ഇപ്രാവശ്യത്തെ യൂറോപ്പ് യാത്ര വന്നപ്പോൾ ആ പതിവുകൾ തെറ്റിയിരിക്കുണകയാണ്.
യൂറോപ്പ് യാത്രയെ കുറിച്ച് ഗവർണ്ണറോട് പറഞ്ഞത് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ മാത്രമാണെന്നും രാജ് ഭവൻ പറഞ്ഞിരിക്കുകയാണ്.രാജ്ഭവനിൽ അറിയിക്കാതെയാണ് യൂറോപ്പിലേക്ക് മുഖ്യമന്ത്രി പോയിരിക്കുന്നത്. ഈ വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് രാജ്ഭവൻ. എന്തായാലുംഗവർണറും സർക്കാരും തമ്മിൽ ഉള്ള ഇപ്പോഴത്തെ ഒരു അവസ്ഥ വച്ച് നോക്കുമ്പോൾ തീർച്ചയായും യൂറോപ്പ് സന്ദർശനം ഔദ്യോദികമായി അറിയിക്കാത്തത് കൂടുതൽ വിമർശനങ്ങൾക്ക് വിധേയമാകും.
https://www.facebook.com/Malayalivartha