Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാർത്ഥികളുടെ മരണത്തിൽ ദുഃഖസൂചകമായി രണ്ട് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

06 OCTOBER 2022 10:53 AM IST
മലയാളി വാര്‍ത്ത

എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളിലെ വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുഃഖസൂചകമായി രണ്ട് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. മുളന്തുരുത്തി, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് ഉച്ചക്ക് ശേഷം ഹർത്താൽ ആചരിക്കുക. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജുവും പറഞ്ഞു. അപകടസമയത്ത് ബസ് 97.27 കിലോമീറ്റർ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിത വേഗതയിൽ എത്തിയ ടൂറിസ്റ്റ് ബസ് വാളയാർ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂർത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് കാറിനെ മറികടക്കാൻ ശ്രമിക്കവേയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിലിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ഒരു ഭാഗം മുഴുവന്‍ കീറിയെടുത്ത നിലയിലായിരുന്നു. ടൂറിസ്റ്റ് ബസ്സ് ഡ്രൈവറോട് ബസ് അമിത വേഗതയിലാണെന്ന കാര്യം കുട്ടികള്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ പരസ്പരവും ഇക്കര്യം പങ്കുവെച്ചിരുന്നു. പക്ഷെ വിദ്യാര്‍ഥികള്‍ സിനിമ കാണുന്നതിനാല്‍ വേഗതയുടെ കാര്യം അത്ര ശ്രദ്ധിച്ചില്ല.

ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്നും ഇക്കാര്യം അവരോട് തന്നെ സൂചിപ്പിച്ചിരുന്നൂവെന്നും പരിക്കേറ്റ കുട്ടികളില്‍ ഒരാളുടെ അമ്മയും പ്രതികരിച്ചു. എന്നാല്‍ രണ്ട് ഡ്രൈവറുണ്ടെന്നും മാറി മാറി ഓടിച്ചുകൊള്ളാമെന്നും കുഴപ്പമില്ലെന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണം. അപകടം നടന്ന സ്ഥലം സ്ഥിരം അപകടമേഖലയായിരുന്നുവെന്ന് നാട്ടുകാരും പ്രതികരിച്ചു.

അമിത വേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ്സ് കെ.എസ്.ആര്‍.ടി.സിയുടെ പുറകില്‍ ഇടിച്ചപ്പോഴും പെട്ടെന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് ബസ്സിന്റെ നിയന്ത്രണം ലഭിച്ചതാണ് അപകടം ഇപ്പോഴുള്ളതിലും വലിയ ഗുരുതരമാവാത്ത അവസ്ഥയിലായത്. അല്ലായിരുന്നുവെങ്കില്‍ കെ.എസ്.ആര്‍.ടി.സി ബസ്സും മറിയുമായിരുന്നുവെന്ന് ബസ്സിന്റെ ഡ്രൈവര്‍ പ്രതികരിച്ചു. ഊട്ടിയിലേക്ക് നാല് ദിവസത്തെ യാത്രയായിരുന്നു സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (34 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (55 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends