നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാൻ്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല; നാട്ടുകാരുടെ പൈസാ കളയാൻ ഓരോ ഉടായിപ്പുകൾ എന്നല്ലാതെ മറ്റെന്താണ്? വിമർശനവുമായി സന്ദീപ് വാചസ്പതി

നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാൻ്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. വിമർശനവുമായി സന്ദീപ് വാചസ്പതി രംഗത്ത്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
നുമ്മടെ കൊച്ചിയിലുള്ള നവാസിക്കാൻ്റെ സ്വന്തം കമ്പനി 150 കോടി രൂപ മുടക്കി അവർ വിപുലീകരിക്കുന്നതിന് മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവെ വരെ പോയി ചർച്ച നടത്തിയത് എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. നവാസ് മീരാൻ്റെ ഈസ്റ്റേൺ കമ്പനിയിൽ 2020 സെപ്തംബർ 5 ന് നോർവെ കമ്പനിയായ ഓർക്ക്ലെ ഫുഡ്സ് 2000 കോടി മുടക്കി ഓഹരി പങ്കാളിത്തം നേടിയതാണ്.
ഇപ്പൊൾ അവർ ഒരു 150 കോടി കൂടി മുടക്കി വിപുലീകരിക്കുന്നു. അത്ര മാത്രം. അവിടെ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി വി. പി ജോയ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വി.കെ.രാമചന്ദ്രൻ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല,സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യൻ എംബസി കോൺസുലർ വെങ്കിടരാമൻ എന്നിവർക്ക് എന്തായിരുന്നു റോൾ എന്ന് ആരെങ്കിലും പറഞ്ഞു തന്നാൽ നന്നായിരുന്നു. നാട്ടുകാരുടെ പൈസാ കളയാൻ ഓരോ ഉടായിപ്പുകൾ എന്നല്ലാതെ മറ്റെന്താണ്?...
https://www.facebook.com/Malayalivartha























