രണ്ടര വയസ്സുമാത്രം എന്ന് ഓർത്തില്ല...അച്ഛനും മകൾക്കും മർദ്ദനം..പരാതിപ്പെടാൻ പോയവരെ പിടിച്ച് പ്രതിയാക്കുന്ന പോലീസും..! ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ...ഈ നരനായാട്ട് കേരളത്തിൽ തന്നെ...

ആറ്റിങ്ങൽ കോരാണിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ബിജു എന്ന പെട്രോൾ പമ്പ് ഉടമക്കാണ് മർദ്ദനമേറ്റത്.കഴിഞ്ഞ മാസം 26 ന് വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം നടന്നത്.രണ്ടര വയസുള്ള മകളെ സ്കൂളിൽ നിന്നും ബൈക്കിൽ കൊണ്ട് വരുമ്പോൾ ഹോൺ അടിച്ചതിന്റെ പേരിൽ ഓട്ടോറിക്ഷ വഴക്കുണ്ടാക്കിയെന്നും ബൈക്ക് ഇടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതി.അപകടമുണ്ടാകാ തിരിക്കാൻ വഴിയരികിൽ ബൈക്ക് നിർത്തി.തൊട്ട് മുന്നിൽ കൊണ്ട് നിർത്തിയ ഓട്ടോയിൽ നിന്ന് ഡ്രൈവറും മറ്റൊരാളും ഇറങ്ങി വന്ന് മർധിക്കുകയായിരുന്നു എന്ന് ബിജു മലയാളിവർത്തയോടെ പറഞ്ഞു.
ആക്രമണത്തിൽ ബിജുവിനും രണ്ടര വയസ്സുള്ള മകൾക്കും കാര്യമായി പരിക്കേറ്റിട്ടുണ്ട്.ബൈക്കിൽ നിന്നും താഴെ വീഴാൻ പോയ മകളെ കാൽനടയാത്രക്കാരിയാ പെൺകുട്ടിയാണ് രക്ഷപ്പെടുത്തിയതെന്നും ബിജു പറയുന്നു.പരാതിയുമായിപോയപ്പോഴും പോലീസ് സ്റ്റേഷനിൽ വളരെ മോശം അനുഭവമാണ് ബിജുവിന് ലഭിച്ചത്.ഓട്ടോ ഡ്രൈവറോടൊപ്പമെത്തിയ ആൾ സ്റ്റേഷനിൽവച്ച് ഭീഷണിപ്പെടുത്തുകയും പോലീസുകാർ ബൈകിന്റെ താക്കോൽ ഊരിയെടുക്കുകയുംചെയ്‌തെന്നും ബിജു പറഞ്ഞു.
താലൂക്കിന്റെ രേഖകളെല്ലാം വാങ്ങിയ ശേഷംമാണ് വിട്ടയച്ചത് എന്നാൽ ഓട്ടോറിക്ഷയുടെ ഡ്രൈവറിലും നിന്നും ഒരു രേഖകളും വാങ്ങിയില്ലെന്നും ബിജു പറയുന്നു.വഴിയിൽ അടിപിടിയുണ്ടാക്കിയതിനാണ് പോലീസ് കേസ് എടുത്തത്. എന്നാൽ തന്നെയും മകളെയും മർദ്ദച്ച പരാതിയിൽ കേസ് എടുത്തിട്ടില്ലെന്നും ബിജു പറയുന്നു.സംഭവത്തിൽ ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























