Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ജീവിക്കാനാകുന്നില്ല... കടം കയറി മുങ്ങാറായി... ആത്മഹത്യ ചെയ്യാൻ മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ച് സംരംഭകന്റെ ആത്മഹത്യാ കുറിപ്പ്

07 OCTOBER 2022 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

ജീവിക്കാനാകുന്നില്ല... കടം കയറി മുങ്ങാറായി... ആത്മഹത്യ ചെയ്യാൻ മുഖ്യമന്ത്രിയോട് അനുവാദം ചോദിച്ച് സംരംഭകന്റെ ആത്മഹത്യാ കുറിപ്പ്. അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്. ആ സമയത്ത് ഉണ്ടായിരുന്നു. അത് വിശ്വസിച്ച് വിദേശ ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി ബിസിനസ് തുടങ്ങിയ യുവ വ്യവസായികളാണ് ഇടത്തരത്തിലൊരു ആപത്തിൽ അകപ്പെട്ടിരിക്കുന്നത്.

പത്തനംതിട്ട ഏഴംകുളം നെടുമണിൽ അജി ഭവനിൽ അനസ് എ. അസീസും സുഹൃത്തുക്കളും ആണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. സർക്കാരിന്റെ ചുവപ്പുനാടയും ബാങ്ക് വായ്പാ കുടിശികയും ഒക്കെയാണ് ഈ യുവാക്കളെ പ്രതിസന്ധിയിലാക്കിയത്.

ഈ അവസ്ഥ മുഖ്യമന്ത്രിക്ക് പരാതി നൽകി അറിയിച്ചിരുന്നു . എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി പരാതി പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറിയിട്ടുണ്ടെന്നും അവിടെ നിന്നും തീർപ്പാക്കുന്നതിന് അനുസരിച്ച് മറുപടി നൽകുമെന്നുമാണ്.

ഇതോടെ വസ്തു ലേലം ചെയ്യുന്ന ദിവസത്തിനു മുൻപ് തനിക്കും അച്ഛനും അമ്മയും വല്യമ്മയും ഉൾപ്പെടുന്ന ഏഴു പേരടങ്ങുന്ന കുടുംബത്തിനും ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതം നൽകണമെന്ന് അഭ്യർഥിക്കുന്നുവെന്ന് പറഞ്ഞ് അനസ് മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു.സംഭവങ്ങളുടെ തുടക്കം ഇങ്ങനെ; മൂന്നാർ ദേവികുളം കല്ലാറിൽ റിസോർട്ട് പണിത് 70% പൂർത്തിയായി. അപ്പോൾ നിരാക്ഷേപ സാക്ഷ്യപത്രം ഇല്ലെന്നു ചൂണ്ടിക്കാണിച്ച് പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നൽകി.

ഇതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. 2016ലായിരുന്നു റിസോർട്ട് പണിയാൻ പള്ളിവാസൽ പഞ്ചായത്തിൽ കല്ലാറിൽ അനസും സുഹൃത്തുക്കുളും ചേർന്ന് 78 സെന്റ് സ്ഥലം വാങ്ങിയത്. അന്ന് എല്ലാ രേഖകളും നിയമപരമായി കിട്ടി. എന്നാൽ 2018ൽ നിരാക്ഷേപ സാക്ഷ്യപത്രം ഇല്ലെന്ന പേരിൽ പണി നിർത്തി വച്ചു ഇതിന്റെ അടിസ്ഥാനത്തിൽ അനസും സുഹൃത്തുക്കളും കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു . ഈ പ്രശ്‌നത്തെ അതിജീവിക്കാൻ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും അനസ് സമീപിച്ചു .

ഈ സംഭവത്തിൽ പഞ്ചായത്തിനോടു കോടതി വിശദീകരണം തേടുകയും ചെയ്തു.കലക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം വേണമെന്ന നിബന്ധന നിർമാണാനുമതി അനുവദിച്ചപ്പോൾ ഉണ്ടായിരുന്നില്ല. കെട്ടിടനിർമാണ ചട്ടങ്ങളിൽ പറയുന്ന ബാക്കി രേഖകൾ പരിശോധിച്ച് അനുമതി കൊടുത്തു . പള്ളിവാസൽ പഞ്ചായത്ത് 2018 ഡിസംബറിലാണ് ഇത് കോടതിയെ അറിയിച്ചത്. കലക്ടറുടെ നിരാക്ഷേപ സാക്ഷ്യപത്രം നിർബന്ധമാക്കി 2018 ഏപ്രിൽ ഏഴിന് ദേവികുളം ആർഡിഒ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ് മെമ്മോ നൽകി.

എന്നാൽ നടപടി പുനഃപരിശോധിക്കണമെന്ന കോടതി ഉത്തരവിനോട് പഞ്ചായത്ത് സെക്രട്ടറി നൽകിയ റിപ്പോർട്ട് ഇങ്ങനെയാണ് – നിലവിൽ ഉള്ള നിയമ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഹർജിക്കാർക്ക് കെട്ടിട നിർമാണാനുമതി അനുവദിച്ചു കൊടുത്തതിൽ പഞ്ചായത്തിൽ നിന്ന് അപാകതകൾ ഒന്നും നടന്നിട്ടില്ല. പക്ഷെ റവന്യൂ വകുപ്പിന്റെ നിർദേശങ്ങൾ അതിന്റെ പ്രാധാന്യത്തോടെ പരിഗണിക്കേണം എന്നുള്ളതിനാലാണ് കെട്ടിട നിർമാണാനുമതി റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചത്. മറിച്ചൊരു നിർദേശം ലഭിക്കുന്നതുവരെ ഈ തീരുമാനം പുനഃപരിശോധിക്കേണ്ടതില്ല എന്നതാണ് തീരുമാനം .

സൗദിയിൽ ജോലി ചെയ്യവെയാണ് അനസും സുഹൃത്തുക്കളും മറ്റു കുടുംബാംഗങ്ങളും ചേർന്ന് സ്ഥലം വാങ്ങിയത്. കാനറാ ബാങ്ക് കൂത്താട്ടുകുളം ശാഖയിൽനിന്ന് 1.25 കോടി രൂപ 2017ൽ വായ്പ എടുത്തിരുന്നു . റിസോർട്ട് തുറന്നുപ്രവർത്തിക്കാൻ രണ്ടു മാസം മാത്രം ബാക്കിനിൽക്കവെയായിരുന്നു 2018 ഏപ്രിൽ 16നാണ് സ്റ്റോപ് മെമ്മോ വന്നത്. എന്നാൽ സ്റ്റോപ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന കെട്ടിട നിർമാണ പെർമിറ്റ് ഇവരുടെ കെട്ടിടവുമായി ബന്ധമില്ലാത്തതാണെന്നും അത് 2016ൽ റദ്ദാക്കിയതാണെന്നും പരാതിക്കാർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷയ്ക്ക് പോയ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം  (3 minutes ago)

വീണ ടി മാസപ്പടി കേസില്‍ അറസ്റ്റിലേക്ക്; കാര്യങ്ങളുടെ പോക്ക് കേരള രാഷ്ട്രീയം കണ്ട ഏറ്റവും നാണം കെട്ട സംഭവവികാസങ്ങളിലേക്ക്  (14 minutes ago)

പോലീസുദ്യോഗസ്ഥൻ നിരപരാധികളായ മനുഷ്യരെ പ്രതികാരമനോഭാവത്താൽ കള്ളക്കേസ് ചുമത്തി ഹാജരാക്കുമ്പോൾ അവിടെ കോടതിയെ കബളിപ്പിച്ച് നീതിപീഠത്തെ കരിവാരിത്തേക്കുന്നത് ആ പോലീസുകാരനാണ്; ഒരു പോലീസുകാരനാൽ ജീവിതം തലകീഴായ  (45 minutes ago)

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (3 hours ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (4 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (4 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (4 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (5 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (5 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (5 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (5 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (6 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (6 hours ago)

Malayali Vartha Recommends