വാക്കുതര്‍ക്കം കയ്യാങ്കളിയായി..... ഇടുക്കി മറയൂരില്‍ യുവാവിനെ വായില്‍ കമ്പി കുത്തികയറ്റി കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് മറയൂര്‍ പെരിയകുടിയില്‍ രമേശ് , പ്രതിയായ ബന്ധു സുരേഷ് ഒളിവില്‍

വായില്‍ കമ്പി കയറ്റി കൊലപ്പെടുത്തി.... ഇടുക്കി മറയൂരില്‍ യുവാവിനെ വായില്‍ കമ്പി കുത്തികയറ്റി കൊലപ്പെടുത്തി, കൊല്ലപ്പെട്ടത് മറയൂര്‍ പെരിയകുടിയില്‍ രമേശ് , പ്രതിയായ ബന്ധു സുരേഷ് ഒളിവില്‍
മറയൂരില്‍ ആദിവാസി യുവാവിനെയാണ് മര്‍ദ്ദിച്ച് അവശനാക്കിയശേഷം വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തിയത്. മറയൂര്‍ പെരിയ കുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷാണ്് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകമുണ്ടായത്.
തര്‍ക്കം രൂക്ഷമായതോടെ, സുരേഷ് കയ്യില്‍ കരുതിയിരുന്ന കമ്പി വടി കൊണ്ട് രമേശിന്റെ തലയ്ക്ക് അടിക്കുകയും അടിയേറ്റു വീണ രമേശിന്റെ വായില്‍ കമ്പി കുത്തിക്കയറ്റി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ സുരേഷിനു വേണ്ടി മറയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എന്തു കാര്യത്തിനാണ് തര്‍ക്കമുണ്ടായതെന്നും സംബന്ധിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha

























