വെഞ്ഞാറമൂടില്‍ അമിതവേഗതയിലെത്തിയ ആംബുലന്‍സ് ഇടിച്ച് പരുക്കേറ്റയാള്‍ മരിച്ചു, മകള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍

വെഞ്ഞാറമൂടില്‍ അമിതവേഗത്തിലെത്തിയ ആംബുലന്‍സ് ഇടിച്ച് പരിക്കേറ്റയാള്‍ മരിച്ചു. വെഞ്ഞാറമൂട് പാലവിള വീട്ടില്‍ ഷിബു(45)വാണ് മരിച്ചത്. ഷിബുവിന്റെ മകള്‍ അലംകൃത(8) പരിക്കേറ്റ് ചികിത്സയിലാണ്.
സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഷിബുവിനെയും മകളെയും ഉടന്‍ തന്നെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു.
ഇന്ന് രാവിലെയാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടായത്. ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha
























