വായില്‍ കമ്പി കുത്തിക്കയറ്റി, കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ച് ആദിവാസി യുവാവിനെ കൊന്നു, ബന്ധുവായ യുവാവ് ഒളിവിൽ, സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

ഇടുക്കിയിൽ ആദിവാസി യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ ബന്ധു ഒളിവിൽ. മറയൂര്‍ പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. രമേശിന്റെ ബന്ധുവായ സുരേഷാണ് കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ചും കമ്പി വായില്‍ കുത്തിക്കയറ്റിയും കൊലപാതകം നടത്തിയത് എന്നാണ് വിവരം.
സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം സുരേഷ് ഒളിവിലാണ്. മൃതദേഹം വീട്ടില്‍ നിന്ന് മാറ്റിയിട്ടില്ല. ഫോറന്‍സിക് വിദഗ്ധരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വീട്ടിലെത്തി പരിശോധന നടത്തും.
അതിന് ശേഷമാകും മൃതദേഹം ഇവിടെ നിന്ന് മാറ്റുക. മറയൂര്‍ സിഐയുടെ നേതൃത്വലുള്ള സംഘം ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലത്ത് എത്തുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























