പിക്കപ്പ് കണ്ടെയ്‌നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് വില്‍പ്പനയ്‌ക്കെത്തിച്ച 155 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

പിക്കപ്പ് കണ്ടെയ്‌നറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് വില്‍പ്പനയ്‌ക്കെത്തിച്ച 155 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശി കുരിക്കള്‍ വീട്ടില്‍ ഹര്‍ഷാദ്(25), തലശ്ശേരി വടക്കുംപാട് സ്വദേശി റിയാ മന്‍സിലില്‍ മുഹമ്മദ് റാഹില്‍(20) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ബൈപ്പാസ് റോഡില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് അറസ്റ്റ്. രഹസ്യഅറയില്‍ വലിയ പായ്ക്കറ്റുകളിലാക്കി അടുക്കിവച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നും മത്സ്യം കൊണ്ടുവരുന്ന കണ്ടെയ്‌നറുകളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളെ കുറിച്ച് പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു.
വിജയവാഡയില്‍ വച്ച് ആന്ധ്ര പൊലീസ് വാഹനം പരിശോധിച്ചെങ്കിലും കണ്ടെയ്‌നറിനകത്തെ രഹസ്യ അറ കണ്ടെത്തിയില്ല. കണ്ടെയ്‌നറിനുള്ളില്‍ പഴകിയ മീനുള്ളതിനാല്‍ കഞ്ചാവിന്റെ മണം പുറത്ത് വരില്ല. ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളെ രഹസ്യമായി നിരീക്ഷിച്ച് നടത്തിയ അന്വേഷണമാണ് മുഖ്യകണ്ണികളുടെ അറസ്റ്റിലേക്ക് നയിച്ചത്.
കാസര്‍കോട്, കണ്ണൂര്‍ ഭാഗത്തേക്ക് ഏജന്റുമാര്‍ മുഖേന ഓര്‍ഡറനുസരിച്ച് കമ്മിഷന്‍ വ്യവസ്ഥയില്‍ വന്‍തോതില്‍ കഞ്ചാവെത്തിച്ച് രഹസ്യകേന്ദ്രങ്ങളില്‍ സംഭരിച്ച് ആവശ്യാനുസരണം വിതരണം ചെയ്യുന്ന സംഘമാണ് അറസ്റ്റിലായത്.
"
https://www.facebook.com/Malayalivartha
























