Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ സി പി എമ്മും പിണറായി സർക്കാരും ചേർന്ന് രക്ഷപ്പെടുത്തിയതായി സൂചന! സംഭവ സമയത്ത് ജോമോൻ മദ്യപിച്ചിരുന്നോ എന്ന പരിശോധന വൈകിപ്പിച്ചത് മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം? സംഭവസമയത്ത് ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന ടെസ്റ്റും ഇതുവരെ നടത്തിയിട്ടില്ല...

08 OCTOBER 2022 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

പാലക്കാട് വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോനെ സി പി എമ്മും പിണറായി സർക്കാരും ചേർന്ന് രക്ഷപ്പെടുത്തിയതായി സൂചന. ജോമോനും അപകടമുണ്ടാക്കിയ വാഹനത്തിൻെറ ഉടമയും സി പി എമ്മുമായി ഏറെ അടുപ്പം പുലർത്തുന്നവരാണെന്നാണ് കേൾക്കുന്നത്. സംഭവ സമയത്ത് ജോമോൻ മദ്യപിച്ചിരുന്നോ എന്ന പരിശോധന വൈകിപ്പിച്ചത് മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണെന്നാണ് റിപ്പോർട്ട്. സംഭവസമയത്ത് ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന ടെസ്റ്റും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് മനസിലാക്കുന്നത്. ഒരു പത്രപ്രവർത്തകയോട് മോശമായി പെരുമാറിയതിൻ്റെ പേരിൽ സിനിമാ നടൻ ശ്രീനാഥ് ഭാസിയുടെ ശാരീരിക അവശിഷ്ടങ്ങൾ മയക്കുമരുന്ന് പരിശോധനക്ക് അയച്ച സർക്കാരാണ് 9 നിരപരാധികളെ കൊന്ന ഒരു നരാധമനെ രക്ഷിച്ചത്.

യൂറോപ്പ് സന്ദർശനത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇയാളെ രക്ഷിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.എന്നാൽ കോട്ടയത്തെ ചില പ്രമുഖ നേതാക്കൾ ബസുടമ അരുണിനും ഡ്രൈവർക്കും വേണ്ടി രംഗത്തെത്തിയെന്നാണ് വിവരം. പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി വാഹനത്തെയും ഉടമയെയും രക്ഷിക്കാൻ ഘടകകക്ഷി മന്ത്രിക്ക് നിർദ്ദേശം നൽകിയെന്നാണ് മനസിലാക്കുന്നത്. ഘടകകക്ഷി മന്ത്രിക്കാണ് ഗതാഗത വകുപ്പിൻ്റെ ചുമതല.

സംഭവം നടന്നയുടൻ ബസ് ഡ്രൈവർക്കെതിരെ രംഗത്തെത്തിയ മന്ത്രി ആൻറണി രാജു പിന്നീട് ഇതിനെ ഒരു പ്രത്യേക വിഷയമെന്ന നിലയിൽ നിന്നും മാറി ചിന്തിക്കാൻ തുടങ്ങി. പിന്നീട് ഡ്രൈവർക്കും ബസുടമക്കും എതിരെ മന്ത്രി ഒന്നും സംസാരിച്ചില്ല. അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളെ കുറിച്ചാണ് മന്ത്രി പിന്നീട് സംസാരിച്ചത്. മന്ത്രിയുടെ പ്രസ്താവന ക്യത്യമായി മനസിലാക്കിയാൽ ഡ്രൈവറെ രക്ഷിക്കുമെന്ന കാര്യം ഉറപ്പായിരുന്നു.

പോലീസാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്.കുട്ടികളെയെല്ലാം കൊണ്ടുപോയ ആശുപത്രി ഒഴിവാക്കി അധികം ആരെയും എത്തിക്കാത്ത ആശുപത്രിയിൽ ഡ്രൈവറെ എത്തിച്ചത് ദുരൂഹമാണ്. തിരക്കില്ലാത്ത ആശുപത്രിയിലെത്തിച്ചത് ഇയാൾക്ക് രക്ഷപ്പെടാൻ വേണ്ടിയാണ്. ഇയാൾ ഡ്രൈവറാണെന്ന കാര്യം പോലീസിന് അറിയാമായിരുന്നു. ഡ്രൈവറാണെന്ന് അറിയില്ലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.. പിന്നെങ്ങനെയാണ് ഇയാളുടെ മൊബൈൽ ഫോൺ നമ്പർ പോലീസിന് ലഭിച്ചത്? വടക്കഞ്ചേരി പോലൊരു ചെറിയ ടൗണിലെ ആശുപത്രികളിൽ പോലീസിന് കാര്യമായ സ്വാധീനമുണ്ടെന്ന് കരുതാതിരിക്കാനാവില്ല. ഇതാണ് സാഹചര്യമെന്നിരിക്കെ ആരാണ് ഇയാളെ ആശുപത്രിയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇയാളെ ഡിസ്ചാർജ് ചെയ്യും മുമ്പ് ആശുപത്രി അധികൃതർ പോലീസിനെ അറിയിച്ചോ? ഇതിനൊന്നും പോലീസിൻ്റെ കൈയിൽ മറുപടിയില്ല.

ഇതിനിടെ ഡ്രൈവറുടെ പഴയ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഡ്രൈവറുടെ സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്ന് നൃത്തം ചെയ്തു കൊണ്ട് ജോമോന്‍ ബസ് ഓടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഈ വീഡിയോ പരിശോധനയക്കായി ശേഖരിച്ചു. നൃത്തവേളയിൽ ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് ആരും പറയുന്നില്ലെന്ന് മാത്രം.

വടക്കഞ്ചേരി അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്നത് ജോജോ പത്രോസ് എന്ന ജോമോനാണ്. ജോമോനെ കൊല്ലം ശങ്കരമങ്കലത്ത് വച്ച് ഇന്നലെയാണ് ചവറ പൊലീസ് പിടികൂടിയത്. ദേശീയപാതയിലൂടെ തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേ ജോമോൻ സഞ്ചരിച്ച കാറിന് മുന്നിൽ പൊലീസ് ജീപ്പ് കുറുകെയിട്ട് സഹസികമായാണ് ഇയാളെ പിടികൂടിയത്.

ഇയാളെ പോലീസ് രക്ഷിച്ചുവെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് പോലീസ് സാഹസികമായി പിടികൂടിയെന്ന വാർത്ത പുറത്തായത്. . രക്തത്തിലുള്ള മദ്യത്തിൻ്റെ അളവ് മാറാനുള്ള സമയമാണ് ഇയാൾക്ക് നൽകിയതെന്നാണ് കേരളം വിശ്വസിക്കുന്നത്.ഇതേ കളി തന്നെയാണ് ശ്രീറാം വെങ്കിട്ടരാമൻ്റെ കാര്യത്തിലും സി പി എമ്മും പിണറായി സർക്കാരും ചെയ്തത്.ശ്രീറാമിൻ്റെ രക്ത പരിശോധനയിൽ അദ്ദേഹം മദ്യപിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ കേസിൽ നിന്നും രക്ഷപ്പെടാൻ വഴിയൊരുങ്ങി. ക്യത്യസമയത്തിനുള്ളിൽ രക്ത പരിശോധന നടത്തണമെന്ന കാര്യം നിർബന്ധമാണ്. ഇത്തരത്തിൽ ചെയ്യാതിരുന്നാൽ മദ്യപിച്ചവർ കേസിൽ നിന്ന് ഊരും. മദ്യപിച്ചുണ്ടാക്കുന്ന അപകടവും മദ്യപിക്കാതെ ഉണ്ടാകുന്ന അപകടവും രണ്ടും രണ്ടാണ്. അതു കൊണ്ടു തന്നെ ജോമോനെ രക്ഷിച്ചെന്ന് പറയുന്നതാവും ശരി.മദ്യപിക്കാതെ അപകടമുണ്ടാക്കിയാൽ അത് മനപൂർവമല്ലാത്ത നരഹത്യയാണ്.

ഹൈക്കോടതി ഇടപെട്ടതും ട്രാൻസ്പോർട്ട് കമ്മീഷണറെ വിളിച്ചു വരുത്തിയതും വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. കോടതിയിൽ നിന്നും ഇറങ്ങിയ ഡി ജി പി എസ് ശ്രീജിത്ത് ബസ് ഉടമയെ അറസ്റ്റ് ചെയ്യാൻ തയ്യാറായി.ഇതിന് മുമ്പ് ബസ് ഉടമയെ പിടികൂടാൻ സർക്കാർ ശ്രമിച്ചതേയില്ല. ബസ് ഉടമ എങ്ങനെ തെറ്റുകാരനാവും എന്ന് ചോദിച്ച ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും കുറവല്ല. ഏതായാലും വൈകിയെങ്കിലും ബസുടമ അകത്തായി. അദ്ദേഹത്തിനും രക്ഷപ്പെടാനുള്ള സമയം ആവോളം നൽകിയിട്ടുണ്ട്. ഡ്രൈവറെ രക്ഷിക്കാൻ ശ്രമിച്ച ഉടമയുടെ നടപടി ക്രിമിനൽ ഗൂഢാലോചനയാണ്.

നരഹത്യയ്ക്ക് കേസെടുത്ത പൊലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ച ഡ്രൈവർ ജോമോനെതിരെ നേരത്തെ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ, അപകടം ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിക്കുകയായിരുന്നുവെന്ന് കണ്ടെത്തി. അതിനാലാണ് ജോമോനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇത് ഒരു കൺകെട്ട് വിദ്യയാണ്.അതായത് മദ്യപിച്ച് വണ്ടിയോടിച്ചെന്ന ആരോപണം ഒരിക്കലും തൻെറ മേൽ വരില്ലെന്ന് ജോമോൻ ഉറപ്പാക്കി.ഇതാണ് അയാളുടെ സ്വാധീനം.

അപകടം ഉണ്ടായ സമയത്ത് ജോമോന്‍ മദ്യപിച്ചിരുന്നോയെന്നാണ് ഇനി അറിയേണ്ടത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ജോമോന്‍റെ രക്തസാമ്പിൾ ശേഖരിച്ച് കാക്കനാട്ടെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സമയം വൈകിയതിനാൽ കൃത്യമായ ഫലം കിട്ടുമോ എന്ന് പോലീസ് തന്നെ സംശയം പ്രകടിപ്പിക്കുന്നു. ജോമോൻ്റെ മുൻ കാല പശ്ചാത്തലം കൂടി പരിശോധിക്കുന്നുണ്ട്. അപകടം സംഭവിച്ച ടൂറിസ്റ്റ് ബസ് മറ്റ് സംസ്ഥാനങ്ങളിൽ നടത്തിയ നിയമ ലംഘനങ്ങളും പൊലീസ് ശേഖരിച്ച് വരികയാണ്. പാലക്കാട് - തൃശൂർ ദേശീയപാതയിലെ കൂടുതൽ ക്യാമറാ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കസ്റ്റഡിയിലുള്ള ബസ് ഉടമ അരുണിനെതിരെ നടപടി വേണമോയെന്ന് പരിശോധിച്ച് തീരുമാനിക്കും.

വടക്കാഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത് വന്നു. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പും ബസ് വേഗപരിധി ലംഘിച്ചന്ന അലര്‍ട്ട് ഉടമയ്ക്കും ആര്‍ടിഒ കൺട്രോൾ റൂമിലും എത്തിയിരുന്നുവെന്ന് വ്യക്തമായി. അതിനിടെ അപകടത്തിനു തൊട്ട് മുമ്പ് ആര്‍ടിഒയുടെ വേഗപരിശോധന ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും കിട്ടി. രാത്രി 11.30 കഴിഞ്ഞു 34 സെക്കൻഡ് ആയപ്പോഴാണ് ഒടുവിലത്തെ അലർട്ട് എത്തിയത്.തൊട്ടു പിന്നാലെ അഞ്ച് സെക്കൻഡിനപ്പുറം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഒൻപത് ജീവനുകൾ പൊലിഞ്ഞു.

ആര്‍ടിഒയുടെ വേഗക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ കാണുന്ന കാഴ്ച ഇങ്ങനെയാണ് - അഞ്ചുമൂർത്തിമംഗലത്ത് വച്ച് അപകടത്തിൽപ്പെട്ട കെഎസ്ആര്‍ടിസി ബസിന് തൊട്ടുപിറകിൽഒരു കാർ വരുന്നു. അതിന് പിന്നിൽ അപകടം സൃഷ്ടിച്ച അസുര ടൂറിസ്റ്റ് ബസ്സും. വളവെത്താനായപ്പോൾ കെഎസ്ആര്‍ടിസി ബസ് വേഗം കുറച്ചു. ഇതോടെ പിന്നാലെ വന്ന കാര്‍ ബസിനെ മറികടന്നു പോകാനായി വലത്തേ ട്രാക്കിലേക്ക് മാറി.

പലതവണ വേഗപരിധി മറികടന്നു പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിനേയും വലത്തേ ട്രാക്കിലൂടെ പോകുന്ന കാറിനെയും മറികടക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം. കുതിച്ചെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചതു കെഎസ്ആര്‍ടിസിയുടെ വലത്തേ സൈഡിൽ. ഇടിയുടെ ആഘാതത്തിൻ്റെ കെഎസ്ആര്‍ടിസി ബസിൻ്റെ വലത്തേ ഭാഗം തകര്‍ന്നു പോയത് ഇതിന് തെളിവാണ്.

പിഴവ് പറ്റിയത് ടൂറിസ്റ്റ് ബസിനാണ് എന്ന് വ്യക്തമെങ്കിലും രക്ഷപ്പെടാൻ വേണ്ടിയാണ് അസുര ബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണം എന്നാരോപിക്കുന്നത്. ഡ്രൈവറുടെ പിഴവ് തന്നെയാണ് വടക്കഞ്ചേരി ബസ് ദുരന്തത്തിനു കാരണം എന്നു തെളിയിക്കുന്നതാണ് പുറത്തിരുന്ന ഓരോ തെളിവുകളും പ്രധാനമാണ്.

ഏതായാലും ബസ് സാരഥികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്ന പശ്ചാത്തലത്തിൽ സർക്കാരിന് എന്തെങ്കിലും മനം മാറ്റമുണ്ടാകുമോ എന്ന് കണ്ടറിയാം. കോടീശ്വരൻമാർ രാജ്യം ഭരിക്കുമ്പോൾ അത്തരം അത്ഭുതങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. നിരപരാധികളായ 9 പേരുടെ ആത്മാവ് സർക്കാരിന് മാപ്പു നൽകില്ലെന്ന് ആശ്വസിക്കാം. ഇനിയെല്ലാം പിണറായി കോടതിയുടെ തലയിൽ വയ്ക്കും. ജോമോൻ ഊരുമ്പോൾ പോക്കറ്റ് നിറയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (42 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (1 hour ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (2 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (2 hours ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (2 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (3 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (3 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (3 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (3 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (4 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (4 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (4 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (5 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (5 hours ago)

Malayali Vartha Recommends