ഭാര്യാമാതാവിന് ഇന്‍സുലിനെടുക്കാന്‍ വീട്ടിലെത്തി പത്തൊന്‍പതുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; വീട്ടിലെ വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് കാണിച്ചുതരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് വീടിന്റെ മുകള്‍നിലയിലേക്ക് കൊണ്ടുപോയി, പിന്നാലെ കടന്നുപിടിച്ച് മുഖത്തും ദേഹത്തും കടിച്ച് പരിക്കേല്‍പ്പിച്ചു, പിടികൂടി പോലീസ്

ഭാര്യാമാതാവിന് ഇന്‍സുലിനെടുക്കാന്‍ വീട്ടിലെത്തിയ പത്തൊന്‍പതുകാരിയെ ലൈംഗികമായി ഉപദ്രവിച്ചയാളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മുട്ടം മേപ്പുറത്ത് ജോമോനെ(47)യാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പിടികൂടിയത്.
ഈ സമയം വീട്ടിലുണ്ടായിരുന്നത് ജോമോനും ഭാര്യാമാതാവും മാത്രമാണ്. ഭാര്യയും മകളും ഡോക്ടറെ കാണാന്‍ പോകുകയുണ്ടായി. ജോമോനും കുടുംബവും അടുത്ത ദിവസം വിദേശത്തേക്ക് പോകുവാനുള്ള ഒരുക്കത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. വീട്ടിലെ വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് കാണിച്ചുതരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് വീടിന്റെ മുകള്‍നിലയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ച് കടന്നുപിടിക്കുകയായിരുന്നെന്നും, മുഖത്തും ദേഹത്തും കടിച്ച് പരിക്കേല്‍പ്പിച്ചെന്നും പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടി നിലവിളിക്കുകയും, പ്രതിയെ തള്ളിയിട്ട് ഓടി രക്ഷപ്പെടുകയാണ് ചെയ്തത്.
കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സതേടിയിരുന്ന പെണ്‍കുട്ടി വീട്ടിലെത്തിയതോടെ തളര്‍ന്നുവീണു. വിവരം തിരക്കിയ അമ്മയോട് പെണ്‍കുട്ടി കാര്യങ്ങള്‍ പറയുകയുണ്ടായി. പിന്നാലെ മാതാപിതാക്കള്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ റിമാന്‍ഡുചെയ്തു.
https://www.facebook.com/Malayalivartha
























