എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ച് ബസ് ഓടിക്കുന്നത് ഞാൻ തന്നെ! വർഷങ്ങൾക്കുമുമ്പ് പൂനെ യാത്രയിൽ പകർത്തിയതാണെന്ന് പൊലീസിന് മൊഴിനൽകി ജോമോൻ, ഡാൻസ് കളിച്ച് ബസ് ഓടിച്ചത് വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിലെ ഡ്രൈവർ ജോമോൻ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്

കഴിഞ്ഞ ദിവസമാണ് എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ച് ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ വൈറലായത്. ഇത് വടക്കഞ്ചേരിയിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിലെ ഡ്രൈവർ ജോമോൻ തന്നെയെന്ന് ഉറപ്പിച്ച് പൊലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ ഇത് വർഷങ്ങൾക്കുമുമ്പ് പൂനെ യാത്രയിൽ പകർത്തിയതാണെന്ന് ജോമോൻ പൊലീസിന് മൊഴിനൽകി. ഡാൻസ് ചെയ്ത് ഡ്രൈവുചെയ്യുമ്പോൾ ബസിൽ യാത്രക്കാരുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് ജോമോൻ പോലീസിനോട് പറഞ്ഞത്.
അതോടൊപ്പം തന്നെ അമിത വേഗതയിൽ പായുന്ന ബസിന്റെ സീറ്റിൽ ഇരിക്കാതെ എഴുന്നേറ്റ് നിന്നും വശങ്ങളിൽ നിന്ന് പാട്ടിന്റെ താളത്തിനൊപ്പം തന്നെ നൃത്തം ചവിട്ടിയും ജോമോൻ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ വടക്കഞ്ചേരി അപകടത്തിന് തൊട്ടുപിന്നാലെയാണ് പുറത്തുവന്നിരുന്നത്.
അതേസമയം, വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്നും കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പിഴവല്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോന്റെ മൊഴി തള്ളുന്നതാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ റിപ്പോർട്ട് എന്നത്.
കൂടാതെ പ്രദേശത്തെ കാമറയിലെ ദൃശ്യങ്ങളിൽ കെ.എസ്.ആർ.ടി.സി ബസ് കൃത്യമായി ഇടതുവശത്തു കൂടി വരുന്നതും പിന്നാലെ ടൂറിസ്റ്റ് ബസ് അമിത വേഗതയിൽ വരുന്നതും വ്യക്തമാണ്. വലതു വശത്ത് കൂടി പോയ കാറിനെ ഇടതു വശത്തു കൂടി മറികടന്ന് കെ.എസ്.ആർ.ടി.സി ബസിന് മുന്നിലെത്താനായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവർ ശ്രമിച്ചത്. ഇതാണ് പൂർണമായും നിയന്ത്രണം നഷ്ടപ്പെട്ട് ബസിലേക്ക് ഇടിച്ച് കയറാൻ ഇടയാക്കിയിരുന്നത്. ഗതാഗത കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ സ്വീകരിക്കുക.
https://www.facebook.com/Malayalivartha






















