യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..

അടിച്ചമര്‍ത്തിയും കൊന്നുതള്ളിയും പ്രക്ഷോഭം അവസാനിപ്പിക്കാമെന്ന നിലപാടില്‍ നിന്ന് സംഭാഷണത്തിന്റെയും തിരുത്തലുകളുടെയും പാതയിലേക്ക് ഇറാന്‍ നേതൃത്വം വന്നുവെന്നതാണ് ഏറ്റവും പുതിയ കാഴ്ച.അതിനിടയിൽ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇപ്പോൾ നടത്തിയ പ്രസംഗം അത് വീണ്ടും ഒരു നേരിട്ടുള്ള വെല്ലുവിളിയാണ് .
ശനിയാഴ്ച നടന്ന ഒരു യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഒരു 'കുറ്റവാളി' എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് തന്റെ പ്രസംഗം തുടങ്ങിയത് .ഇറാനില്‍ രണ്ടാഴ്ചയിലേറെയായി തുടരുന്ന സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും
പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ആരോപിച്ചു. ആഭ്യന്തര കലാപം അന്താരാഷ്ട്ര തലത്തില്‍ വലിയ നയതന്ത്ര പ്രതിസന്ധികളിലേക്കും യുദ്ധഭീതിയിലേക്കും നീങ്ങുന്നതിനിടെ, ഖമേനിയുടെ പുതിയ പ്രസ്താവനകളും, യുഎസ്-ഇസ്രായേല്‍ സഖ്യത്തിനെതിരെയുള്ള യുദ്ധഭീഷണികളുംപശ്ചിമേഷ്യയില്‍ കടുത്ത അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.പ്രക്ഷോഭകാരികളെ നേരിട്ട് പ്രോത്സാഹിപ്പിച്ചത് ട്രംപാണെന്നും കുറ്റപ്പെടുത്തി. ഇറാന്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് താല്‍പ്പര്യപ്പെടുന്നില്ലെങ്കിലും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി.
ഇറാനിലെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) യുഎസ് സേനയ്ക്കെതിരെ കടുത്ത ഭീഷണി മുഴക്കിയിരിക്കുകയാണ്. ഖത്തറിലെ ഒരു ഹോട്ടലില്‍ കഴിയുന്ന മുതിര്‍ന്ന അമേരിക്കന്‍ കമാന്‍ഡര്‍മാരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും, ഏത് നിമിഷവും ആക്രമണം പ്രതീക്ഷിക്കാമെന്നും ഐആര്‍ജിസിയുമായി ബന്ധപ്പെട്ട ടെലിഗ്രാം ചാനലുകള്‍ മുന്നറിയിപ്പ് നല്‍കി.അൽ-ഉദൈദ് ബേസിൽ നിന്ന് ദോഹയിലെ ഷെറാട്ടൺ ഹോട്ടലിലേക്ക് ഭീകരവാദികളായ യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിലെ കമാൻഡർമാരെയും ഓഫീസർമാരെയും വിചിത്രമായി മാറ്റിയതും
ഓപ്പറേഷൻസ് റൂം ഈ ഹോട്ടലിലേക്ക് മാറ്റിയതും ഇറാനിയൻ പ്രദേശത്തിനെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേനയുടെ നിർണ്ണായകവും ശക്തവുമായ പ്രതികരണത്തിൽ നിന്ന് അവരെ ഒരു തരത്തിലും സംരക്ഷിക്കില്ല എന്നും പറഞ്ഞു കൊണ്ട് ഓപ്പറേഷൻസ് സെന്റർ മീഡിയ" എന്ന ചാനൽ പുറത്തിറക്കിയ ഫോട്ടോയും അടിക്കുറിപ്പും പുറത്തായിട്ടുണ്ട് .അതായത് ഏതേലും ഒരു തരത്തിൽ ഇറാന് നേരെ ഒരു ആക്രമണം സംഭവിച്ചാൽ ദോഹയിലെ ഈ ഹോട്ടൽ തകർക്കും എന്നുള്ള നേരിട്ടുള്ള ഭീഷണിയാണ് ഇപ്പോൾ ഇറാൻ മുഴക്കിയിരിക്കുന്നത് .
ഇതിനെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ പല സൈനിക താവളങ്ങളില്‍ നിന്നും യുഎസ് സൈനികരെ ഒഴിപ്പിച്ചു.സാമ്പത്തിക തകര്‍ച്ചയിലും കറന്‍സിയുടെ മൂല്യത്തകര്‍ച്ചയിലും പ്രതിഷേധിച്ച് ഡിസംബര്‍ അവസാനം ആരംഭിച്ച സമരം ഇപ്പോള്‍ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള വലിയ പ്രക്ഷോഭമായി മാറിയിരിക്കുന്നു. മനുഷ്യാവകാശ സംഘടനകളുടെ (Iran Human Rights - IHRNGO) കണക്കുകള്‍ പ്രകാരം 3,400-ലധികം ആളുകള്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha





















