മലപ്പുറത്ത് അമ്മയും രണ്ടുമക്കളും കുളത്തില്‍ മുങ്ങിമരിച്ചു

പറപ്പൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ അമ്മയും രണ്ട് മക്കളും മുങ്ങിമരിച്ചു. വീണാലുങ്ങല്‍ സ്വദേശി സൈനബയും മക്കളായ ഫാത്തിമ ഫര്‍സീല, ആഷിഖ് എന്നിവരുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് സംഭവം നടന്നത്. കുളത്തില്‍ വസ്ത്രം അലക്കാനും കുളിക്കാനുമായാണ് മൂന്നുപേരും ഇറങ്ങിയത്.
വൈകിട്ട് നാലരയ്ക്ക് സമീപത്തെ വഴിയിലൂടെ പോയ ഇതരസംസ്ഥാന തൊഴിലാളിയാണ് ഫാത്തിമ ഫര്‍സീലയെ മരിച്ചനിലയില്‍ കുളത്തില്‍ കണ്ടത്. ഇയാള്‍ വിവരം അറിയിച്ചതുപ്രകാരം കുളത്തില്‍ നടത്തിയ പരിശോധനയില്‍ സൈനബയുടെയും മകന്‍ ആഷിഖിന്റെയും മൃതദേഹം കൂടി കണ്ടെത്തി. വേങ്ങര പൊലീസ് സ്ഥലത്തെത്തി മൃതദേഹം തിരൂവരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























