വർക്കല ഹോട്ടലിലെ ജീവനക്കാരുമായി മദ്യപിച്ച് ബഹളമുണ്ടാക്കി യുവാക്കൾ; വാക്കുതർക്കം സംഘർഷത്തിലേക്ക് പോയപ്പോൾ തടയാൻ ശ്രമിച്ച പോലീസുകാർക്ക് ക്രൂര മർദ്ദനം

ഹോട്ടലിൽ വച്ച് മദ്യപസംഘത്തിന്റെ തർക്കത്തിലിടപെട്ട പോലീസുകാർക്ക് ക്രൂര മർദ്ദനം. വർക്കല ടൂറിസം പോലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ് , സാംജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വെട്ടൂർ സ്വദേശിയായ ധീരജ്, വെമ്പായം ഇരിഞ്ചയം സ്വദേശി രതീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
വർക്കലയിലെ ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി രണ്ട് യുവാക്കളും ഹോട്ടൽ ജീവനക്കാരുമായുണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് പോയപ്പോൾ തടയാൻ ശ്രമിച്ചതായിരുന്നു പോലീസുകാർ. സംഘർഷത്തിൽ ഇടപെട്ടതോടെ മദ്യപ സംഘം പൊലീസുകാർക്ക് എതിരെ തിരിഞ്ഞു.
പിന്നീട് ഹോട്ടൽ ജീവനക്കാരെ ഒഴിവാക്കി പൊലീസുകാരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പൊലീസുകാരുടെ പക്കലുണ്ടായിരുന്ന വയർലസ് തട്ടിയെടുക്കുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha


























