മറ്റുള്ളവന്റെ നേട്ടങ്ങളും നമ്മുടെ പ്രയാസങ്ങളുംതമ്മിൽ താരതമ്യം ചെയ്യരുത്; നമ്മുടെ നേട്ടങ്ങളും മറ്റുള്ളവന്റെ പ്രയാസങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നോക്കൂ; ജീവിത സുന്ദരമാകും; നമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടതെന്തും നന്നായി പരിശ്രമിച്ചാൽ തിരിച്ചുപിടിക്കാം; യൗവ്വനമൊഴികെ; സന്തോഷ് പണ്ഡിറ്റ്

സന്തോഷ് പണ്ഡിറ്റിൻ്റെ വചനങ്ങളും, ബോധോദയങ്ങളും വളരെയധികം ചിന്തിപ്പിക്കുന്നവയാണ്. മറ്റുള്ളവന്റെ നേട്ടങ്ങളും നമ്മുടെ പ്രയാസങ്ങളും തമ്മിൽ താരതമ്യം ചെയ്യരുത് എന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
പണ്ഡിറ്റിൻ്റെ വചനങ്ങളും, ബോധോദയങ്ങളും മറ്റുള്ളവന്റെ നേട്ടങ്ങളും നമ്മുടെ പ്രയാസങ്ങളും തമ്മിൽ താരതമ്യം ചെയ്യരുത്... മറിച്ച്, നമ്മുടെ നേട്ടങ്ങളും മറ്റുള്ളവന്റെ പ്രയാസങ്ങളും തമ്മിൽ താരതമ്യം ചെയ്ത് നോക്കൂ... ജീവിത സുന്ദരമാകും.. ഒരു കുട്ടി വിശന്നു കരയുമ്പോൾ സമാധാനിപ്പിക്കാൻ കളിപ്പാട്ടം കൊടുത്താൽ തൽക്കാലം അടങ്ങിയിരിക്കും. വിശപ്പ് കൂടുമ്പോൾ പത്തിരട്ടി ശക്തിയിൽ കരയും.
ഇതു പോലെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങൾ മനസ്സിലാക്കി വേണം നാം പരിഹരിക്കേണ്ടത്. പലപ്പോഴും നാം പരിഹാരം കണ്ടെത്തുന്നത് മറ്റൊരു പ്രശ്നത്തെ ഏറ്റെടുത്തു കൊണ്ടാണ്. (വാൽകഷ്ണം.. നമ്മുടെ ജീവിതത്തിൽ നഷ്ടപ്പെട്ടതെന്തും നന്നായി പരിശ്രമിച്ചാൽ തിരിച്ചുപിടിക്കാം.. യൗവ്വനമൊഴികെ... യൗവന കാലത്തിൽ ചെയ്യേണ്ടത് ആ പ്രായത്തിൽ തന്നെ ചെയ്യുക. പിന്നെ അതാലോചിച്ച് കരഞ്ഞിട്ട് കാര്യമില്ല.)
https://www.facebook.com/Malayalivartha


























