പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ചത് വടകര മോഡല്‍ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനി; ചിന്നിച്ചിതറിയ മൃതദേഹം തിരിച്ചറിഞ്ഞത് സമീപത്ത് നിന്ന് ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ

ഇന്ന് രാവിലെ പയ്യോളിയിൽ ട്രെയിൻ തട്ടി മരിച്ച വിദ്യാർത്ഥിനിയെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചിൽ ശ്രീകുറുമ്പ ക്ഷേത്രത്തിന് സമീപം കറുവക്കണ്ടി പവിത്രൻ - ദിവ്യ ദമ്പതികളുടെ മകൾ ദീപ്തി(22)യാണ് മരിച്ചത്. പയ്യോളി ക്രിസ്ത്യൻ പള്ളി റോഡിന് സമീപം റെയിൽ പാളത്തിൽ രാവിലെ 8: 20ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
വടകര മോഡല്‍ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ദീപ്തി. അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പരശുറാം എക്സ്പ്രസ് തട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























