ജോസ് കെ മാണി വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍; റോഷി അഗസ്റ്റിന്‍ പാർലമെൻ്ററി പാർട്ടി ലീഡര്‍; തീരുമാനം പാർട്ടി ജന്മദിന സമ്മേളനത്തിൽ

ജോസ് കെ മാണിയെ വീണ്ടും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന പാർട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. ഏഴ് പേരാണ് രാഷ്ട്രീയകാര്യ സമിതിയില്‍ ഉള്ളത്.
അതേസമയം ജോസ് കെ. മാണി വീണ്ടും കേരള കോൺഗ്രസ് (എം) ചെയർമാൻ ആയപ്പോൾ, തോമസ് ചാഴികാടന്‍, എന്‍ ജയരാജ്, പികെ സജീവ്, എന്നിവർ വൈസ് ചെയര്‍മാന്‍മാര്‍ ആയി. ഒപ്പം തന്നെ എന്‍എം രാജുവിനെ ട്രഷററായും തെരഞ്ഞെടുത്തു.
ഇന്ന് കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് 15 ജനറല്‍ സെക്രട്ടറിമാര്‍, 23 ഉന്നതാധികാര സമിതി അംഗങ്ങളും, 91 സ്റ്റീയറിംങ് കമ്മിറ്റി അംഗങ്ങള്‍, 131 സെക്രട്ടറിയേറ്റ് അംഗങ്ങള്‍, 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും യോഗത്തില്‍ തെരഞ്ഞെടുത്തു. കൂടാതെ മന്ത്രി റോഷി അഗസ്റ്റിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായും യോഗം അംഗീകരിച്ചു.
https://www.facebook.com/Malayalivartha


























