എല്ലാം മാറി മറിയുന്നു... 80 വയസ് കഴിഞ്ഞ ഖാര്‍ഗെയ്ക്ക് കോണ്‍ഗ്രസിനെ എങ്ങനെ രക്ഷിക്കാന്‍ കഴിയുമെന്നുള്ള ചോദ്യം ആഞ്ഞടിക്കുന്നു; ശശി തരൂരിന് വന്‍ സാധ്യതയേറുന്നു; പ്രചാരണത്തിന് തരൂര്‍ ഇന്ന് ഉത്തര്‍പ്രദേശില്‍, ഖാര്‍ഗെ കൊല്‍ക്കത്തയിലും അസമിലും; ഗാന്ധി കുടുംബത്തിന് പക്ഷപാതമില്ല

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. 80 വയസ് കഴിഞ്ഞ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കോണ്‍ഗ്രസിനെ എങ്ങനെ രക്ഷിക്കാന്‍ കഴിയുമെന്നുള്ള ചോദ്യം ശക്തമായി ഉയരുകയാണ്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ശശി തരൂരിനേ കഴിയൂ എന്ന പ്രചാരണം ശക്തമാകുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശശി തരൂര്‍ ഇന്ന് ഉത്തര്‍പ്രദേശില്‍ എത്തും. ലഖ്‌നൗവിലുള്ള പി സി സി ആസ്ഥാനത്ത് പ്രധാന നേതാക്കളെ കാണാനാണ് തരൂര്‍ താല്‍പര്യപ്പെടുന്നതെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം ആവര്‍ത്തിക്കാനാണ് സാധ്യത. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൊല്‍ക്കത്തയിലും അസമിലും ഇന്ന് പ്രചാരണം നടത്തും. അസമില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളെ അദ്ദേഹം കാണും.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികക്കെതിരെ പരാതിയുമായി ശശി തരൂര്‍ രംഗത്തെത്തി. മൂന്നിലൊന്ന് വോട്ടര്‍മാരുടെ മേല്‍വിലാസമോ ഫോണ്‍ നമ്പറോ പട്ടികയില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി.
അനുഭവസമ്പത്തുള്ള നേതാവായ താന്‍ രാഷ്ട്രീയത്തിലേക്ക് പൊട്ടി വീണതല്ലെന്ന് തരൂരിനെതിരെ ഒളിയമ്പെയ്ത് ഖാര്‍ഗെ സൂചിപ്പിച്ചിരുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണയാണ് തനിക്കുള്ളതെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ ആശിര്‍വാദം തനിക്കുണ്ട്.
പാര്‍ട്ടിയുടെ താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവാണ് താന്‍. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ല. നല്ല അവസരങ്ങള്‍ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹികള്‍ പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ഖാര്‍ഗെ പ്രതികരിച്ചില്ല. വലിയൊരു വിഭാഗം ഒപ്പമുള്ളതിന് താനെന്ത് ചെയ്യാനാണ് എന്നാണ് അദ്ദേഹം ചോദിച്ചത്.
നേതാക്കള്‍ സ്വമേധയാ തനിക്ക് പിന്തുണ നല്‍കുന്നതാണ്. അഭ്യര്‍ത്ഥന മാനിച്ച് മൂന്ന് പേര്‍ രാജിവെച്ച് പ്രചാരണത്തിനായി തനിക്കൊപ്പം സഞ്ചരിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം, ശശി തരൂരിന് മുംബൈയില്‍ പ്രവര്‍ത്തകര്‍ ഇന്നലെ വമ്പന്‍ സ്വീകരണം ഒരുക്കിയിരുന്നു. പ്രമുഖ നേതാക്കളാരും സ്വീകരിക്കാനെത്തിയില്ലെങ്കിലും പ്രവര്‍ത്തകര്‍ ശശി തരൂരിനെ ആവേശത്തോടെ സ്വീകരിച്ചു.
പ്രവര്‍ത്തകരുടെ സ്‌നേഹ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെ ശശി തരൂരിന് വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്തും എത്തിയത് ആവേശം വര്‍ധിപ്പിച്ചു. മഹാരാഷ്ട്ര പി സി സി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ആശംസകളുമായി പ്രിയ ദത്ത് എത്തിയത്. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് മുംബൈയില്‍ ലഭിച്ചതെന്ന് ശശി തരൂര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന തനിക്കും മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും ഗാന്ധി കുടുംബത്തിന്റെ ആശീര്‍വാദമുണ്ടെന്ന് ശശി തരൂര്‍. ഇരുവരോടും ഒരു പക്ഷപാതവും അവര്‍ക്കില്ല. 2024ലെ തിരഞ്ഞെടുപ്പിനു മുന്‍പ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്നും മഹാരാഷ്ട്ര പിസിസി ഓഫിസിലെ പാര്‍ട്ടി യോഗത്തിനുശേഷം തരൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഔദ്യോഗിക സ്ഥാനാര്‍ഥിയും അനൗദ്യോഗിക സ്ഥാനാര്‍ഥിയും തമ്മിലാണു മത്സരമെന്ന അഭ്യൂഹങ്ങള്‍ തരൂര്‍ തള്ളിക്കളഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷത്തിരിക്കാനായി ബിജെപി ഇപ്പോഴേ തയാറെടുത്തു തുടങ്ങിക്കോളൂ. ഞങ്ങളുടെ പാര്‍ട്ടിയില്‍ മാറ്റം വേണം. മാറ്റത്തിന്റെ ഉത്‌പ്രേരകം ഞാനാണെന്ന ചിന്ത എനിക്കുണ്ട്. രാജ്യത്തെ ഭംഗിയായി കോണ്‍ഗ്രസ് നയിച്ചിരുന്നു. അനുഭവസമ്പത്തുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്നും തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























