കേരള നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം... ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ വായിക്കുകയും കൂട്ടിച്ചേർത്ത ഭാഗം ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു

കേരള നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗം മുഖ്യമന്ത്രി പിണറായി വിജയൻ വായിക്കുകയും കൂട്ടിച്ചേർത്ത ഭാഗം ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനായി പ്രമേയവും പാസാക്കി. കേരള നിയമ സഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമാണിത്.
അതേസമയം തമിഴ്നാട് നിയമസഭയും ഇന്നലെ സർക്കാർ-ഗവർണർ പോരിന് വേദിയായി. ആരംഭത്തിൽ ദേശീയ ഗാനം ആലപിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഗവർണർ ആർ.എൻ. രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ സഭ ബഹിഷ്കരിക്കുകയായിരുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിച്ചു. ഗവർണറെ യാത്രയയച്ചശേഷമായിരുന്നു കേരള നിയമസഭയിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ. യുക്തമായ ഭേദഗതിക്ക് സർക്കാർ സമ്മതിച്ചിരുന്നതായി ലോക് ഭവൻ വിശദീകരണക്കുറിപ്പും ഇറക്കി.
"
https://www.facebook.com/Malayalivartha























