റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം: 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

`പുതുപ്പള്ളിയിലെ റബര്‍ ബോര്‍ഡ് ആസ്ഥാനത്തുള്ള ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ വന്‍ മോഷണം. 75 പവന്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാധമിക നിഗമനം. മോഷണ സമയത്ത് ക്വാര്‍ട്ടേഴ്‌സില്‍ ആരുംതന്നെ ഉണ്ടായിരുന്നില്ല. മോഷണത്തിന് പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘമാണോ എന്നാണ് സംശയിക്കുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ ആളില്ലാത്ത സമയം ഉള്‍പ്പെടെ നിരീക്ഷിച്ച് ആസൂത്രണം ചെയ്താണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേന്ദ്ര റബര്‍ ബോര്‍ഡ്. രാജ്യത്തെ മൊത്തം റബര്‍ ബോര്‍ഡുകളുടെ ആസ്ഥാനമാണ് കോട്ടയത്തേത്. ഇവിടെയുള്ള ക്വാര്‍ട്ടേഴ്‌സിലാണ് മോഷണം നടന്നിരിക്കുന്നത്.
കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പൊലീസ് സൂപ്രണ്ട് ഷാഹുല്‍ ഹമീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്. പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















