അതിശൈത്യം... ഷാങ്ഹായിൽ എട്ടു വർഷത്തിന് ശേഷമുള്ള അപൂർവ മഞ്ഞുവീഴ്ച....

ഷാങ്ഹായിൽ എട്ടു വർഷത്തിന് ശേഷമുള്ള അപൂർവ മഞ്ഞുവീഴ്ച. ദക്ഷിണ ചൈനയെ പിടിച്ചുലയ്ക്കുന്ന അതിശൈത്യത്തിന്റെ ഭാഗമായാണ് നഗരത്തിൽ മഞ്ഞുവീഴ്ചയുണ്ടായത്. 2018 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഷാങ്ഹായിൽ ഇത്രയും വലിയ തോതിൽ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആഴ്ച വരെ 20 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുണ്ടായിരുന്ന നഗരത്തിൽ പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം ജനങ്ങളെ അതിശയിപ്പിച്ചിരിക്കുകയാണ്.
താപനിലയിൽ ഉണ്ടായ കനത്ത ഇടിവ് വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പന്ത്രണ്ടോളം പ്രവിശ്യകളിലായി 241 ഓളം പ്രധാന പാതകൾ മഞ്ഞുവീഴ്ചയെത്തുടർന്ന് അടച്ചുപൂട്ടി. ഷാങ്ഹായിൽ കഴിഞ്ഞയാഴ്ച അസാധാരണമായ വിധം ചൂട് കൂടിയതിനെത്തുടർന്ന് വസന്തകാലത്ത് വിരിയേണ്ട ചെടികൾ നേരത്തെ പൂത്തിരുന്നു. ഇതിന് പിന്നാലെയാണ് പെട്ടെന്നുള്ള മഞ്ഞുവീഴ്ചയുണ്ടായിരിക്കുന്നത്.
ഗുയിഷു, ജിയാങ്‌സി പ്രവിശ്യകളിൽ താപനില 14 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. മഞ്ഞുവീഴ്ചയെത്തുടർന്ന് ഗതാഗത തടസ്സങ്ങൾ ഉണ്ടായെങ്കിലും നഗരവാസികൾക്ക് ഇത് ആവേശമായിട്ടുണ്ട്.
https://www.facebook.com/Malayalivartha























