ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയില്‍; ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍: മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല

ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണത്തെ തുടര്‍ന്ന് മരിച്ച യു.ദീപക് പയ്യന്നൂരില്‍ അല്‍ അമീന്‍ എന്ന സ്വകാര്യ ബസിലാണ് കയറിയതെന്നതില്‍ സ്ഥിരീകരണമായി. ബസിന്റെ ഡ്രൈവര്‍ ക്യാബിനു സമീപമുള്ള സിസിടിവിയിലാണ് ദീപക് വെള്ളിയാഴ്ച ബസിലേക്ക് കയറുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. വലിയ തിരക്കുണ്ടായിരുന്ന ബസില്‍ മുന്‍വാതിലിലൂടെ കയറി പിന്‍ഭാഗത്തേക്കു പോയ ദീപക്കിന്റെ മറ്റു ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.
രാമന്തളിയില്‍നിന്ന് പയ്യന്നൂരിലേക്കു വരികയായിരുന്ന ബസില്‍ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ന് ദീപക് കയറുന്ന ദൃശ്യമാണ് പുറത്തുവന്നത്. പിന്നില്‍ ഒരു ബാഗ് തൂക്കിയിട്ടാണ് ദീപക് കയറുന്നതെന്നു ദൃശ്യത്തില്‍ കാണാം. ബസിലെ ജീവനക്കാരുടെയും മറ്റു യാത്രക്കാരുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് രേഖപ്പെടുത്തുമെന്നാണു വിവരം. ബസില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്. മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകര്‍ത്തിയ യുവതി പരാതി നല്‍കുകയോ ശ്രദ്ധയില്‍പ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു ബസ് കണ്ടക്ടര്‍ രാമകൃഷ്ണനും വിശദീകരിച്ചു. ബസ് ഉടമ ഇത്തരത്തില്‍ ഒരു വിഡിയോ പ്രചരിക്കുന്നതായി പറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിഞ്ഞതെന്നും ബസ് ജീവനക്കാര്‍ പറയുന്നു.
വെള്ളിയാഴ്ച ഈ ബസിലെ യാത്രയ്ക്കിടയിലാണ് ദീപക് അപമര്യാദയായി പെരുമാറിയെന്നു കാട്ടി യാത്രക്കാരിയായ ഷിംജിത വിഡിയോ പകര്‍ത്തി സമൂഹമാധ്യമത്തില്‍ ഉള്‍പ്പെടുത്തിയത്. മറ്റൊരു യുവതിയോടും ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ഷിംജിത വിഡിയോയില്‍ വെളിപ്പെടുത്തിയത്. ദീപക് ബസില്‍ കയറുന്നതിന് ഒരു മിനിറ്റോളം മുന്‍പാണ് ഷിംജിതയും ഇതില്‍ കയറുന്നത്. ബസില്‍ അന്നു യാത്ര ചെയ്തവരുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം.
വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഷിംജിതയ്‌ക്കെതിരെ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കഴിഞ്ഞ ദിവസം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ലഭിച്ച പരാതികളില്‍ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha





















