കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്.....

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നല്‍കിയ ഹര്‍ജികളില്‍ ഹൈക്കോടതി വിധി ഇന്ന്.. രാവിലെ ജസ്റ്റിസ് വിജി അരുണ്‍ ആണ് വിധി പ്രസ്താവിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയതിന് പിറകെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. മസാല ബോണ്ട് വിതരണത്തില്‍ ഫെമ നിയമ ലംഘനം നടത്തിയെന്നു പറയുന്ന ഇ.ഡി, താന്‍ ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹര്‍ജിയില്‍ ഐസക്കിന്റെ വാദം.
ഫെമ ലംഘനം അന്വേഷിക്കാനായി ഇഡിയ്ക്ക് അധികാരമില്ലെന്നും റിസര്‍വ് ബാങ്കാണ് അന്വേഷിക്കേണ്ടത് എന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ നല്‍കിയ വ്യക്തിഗത വിവരങ്ങളാണ് ഇഡി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ തോമസ് ഐസക് വ്യക്തമാക്കി.
എന്നാല്‍ ഇഡി അന്വേഷണത്തിനെതിരായ ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ അപക്വമാണെന്നും, ഇ ഡി സമന്‍സ് ചോദ്യം ചെയ്യാനായി വ്യക്തികള്‍ക്ക് കഴിയില്ലെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്.
അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടാനാണ് ഐസക് ശ്രമിക്കുന്നതെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഫെമ നിയമ ലംഘനം അന്വേഷിക്കാനായി ഇഡിയ്ക്ക് അധികാരമുണ്ടെന്നും ഐസക് കുറ്റക്കാരനാണോ അല്ലയോ എന്ന് പ്രാഥമിക ഘട്ടത്തില്‍ പറയാനാകില്ലെന്നുമാണ് ഇഡിയിടെ നിലപാട്.
"
https://www.facebook.com/Malayalivartha























