ഇന്ത്യയ്ക്ക് മിന്നും ജയം... ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ശ്രേയസ് അയ്യരുടെ ഏകദിന കരിയറിലെ രണ്ടാം സെഞ്ചറിയുടെ കരുത്തില്‍ ഇന്ത്യയ്ക്ക് വിജയം; ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പം എത്തിയതോടെ ഇനിയുള്ള കളി ആവേശം

ലക്‌നൗവിലെ ദയനീയ തോല്‍വിക്കു റാഞ്ചിയില്‍ മറുപടി നല്‍കി ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴുവിക്കറ്റിനാണ് ഇന്ത്യ പ്രോട്ടീസിനെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി പുറത്താവാതെ നിന്ന ശ്രേയസ്സ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പ്പി. 93 റണ്‍സെടുത്ത ഇഷാന്‍ കിഷനും മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റു നഷ്ടത്തില്‍ നേടിയത് 278 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 25 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ശ്രേയസ് അയ്യര്‍ 111 പന്തില്‍ 113 റണ്‍സുമായി പുറത്താകാതെനിന്നു. ഇഷാന്‍ കിഷന്‍ അര്‍ധസെഞ്ചറി നേടി.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 279 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 45.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്തി. ആദ്യ മത്സരത്തില്‍ പ്രോട്ടീസ് ഒന്‍പത് റണ്‍സിന് വിജയിച്ചിരുന്നു. ഇതോടെ മൂന്നാം ഏകദിനമത്സരം നിര്‍ണായകമായി.
279 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. എന്നാല്‍ ധവാന്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. വെറും 13 റണ്‍സെടുത്ത ധവാനെ ഈ മത്സരത്തിലും വെയ്ന്‍ പാര്‍നല്‍ വീഴ്ത്തി. പാര്‍നലിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ധവാന്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ആദ്യ മത്സരത്തിലും ധവാന്‍ പാര്‍നലിന്റെ പന്തില്‍ പുറത്തായിരുന്നു. ധവാന് പകരം ഇഷാന്‍ കിഷനാണ് ക്രീസിലെത്തിയത്. കിഷനും ഗില്ലും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
84 പന്തുകള്‍ നേരിട്ട ഇഷാന്‍ കിഷന്‍ 93 റണ്‍സെടുത്താണു പുറത്തായത്. ഏഴ് സിക്‌സും നാലു ഫോറുകളും താരം അടിച്ചുനേടി. ജയത്തോടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ദക്ഷിണാഫ്രിയ്‌ക്കൊപ്പമെത്തി. മൂന്നാം ഏകദിനത്തില്‍ ജയിക്കുന്ന ടീമിനു പരമ്പര സ്വന്തമാക്കാം.
ശ്രേയസ് അയ്യര്‍- ഇഷാന്‍ കിഷന്‍ സഖ്യം കൈകോര്‍ത്തതോടെ കളിയുടെ ഗതി മാറി. സ്‌കോര്‍ 200 കടത്തിയ ശേഷമാണ് യുവതാരങ്ങളുടെ കൂട്ടുകെട്ട് പിരിഞ്ഞത്. 60 പന്തുകളില്‍നിന്ന ഇഷാന്‍ കിഷന്‍ 50 പിന്നിട്ടു. അയ്യര്‍ 48 പന്തുകളില്‍ അര്‍ധസെഞ്ചറി തികച്ചു.
കരിയറിലെ ആദ്യ ഏകദിന സെഞ്ചറി നേടുമെന്നു പ്രതീക്ഷിച്ചിരിക്കെ ഇഷാന്‍ കിഷന്‍ പുറത്തായി. ജോര്‍ണ്‍ ഫോര്‍ട്യൂണിനായിരുന്നു വിക്കറ്റ്. പിന്നാലെയെത്തിയ സഞ്ജു സാംസണിന് വിക്കറ്റ് കളയാതെ ശ്രേയസ് അയ്യര്‍ക്കു പിന്തുണ നല്‍കുകയെന്നതായിരുന്നു ദൗത്യം. 103 പന്തുകളില്‍നിന്ന് അയ്യര്‍ സെഞ്ചറി തികച്ചു. 15 ഫോറുകളാണു താരം നേടിയത്. 36 പന്തുകള്‍ നേരിട്ട സഞ്ജു സാംസണ്‍ 29 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തു. റീസ ഹെന്റിക്‌സിന്റെയും എയ്ഡന്‍ മര്‍ക്റാമിന്റെയും അര്‍ധസെഞ്ചറിക്കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലെത്തിയത്. റീസ 76 പന്തില്‍ 74 ഉം മര്‍ക്റാം 89 പന്തില്‍ 79 ഉം റണ്‍സെടുത്തു പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി ഹെന്റിച് ക്ലാസന്‍ (26 പന്തില്‍ 30), ജാനേമന്‍ മലാന്‍ (31 പന്തില്‍ 25), ഡേവിഡ് മില്ലര്‍ (34 പന്തില്‍ 35) എന്നിവരും മോശമല്ലാത്ത ബാറ്റിങ് പ്രകടനം നടത്തി. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു തുടക്കത്തില്‍ തന്നെ ക്വിന്റന്‍ ഡികോക്കിനെ നഷ്ടമായെങ്കിലും സൂക്ഷിച്ചു ബാറ്റുവീശിയ മധ്യനിര താരങ്ങള്‍ സുരക്ഷിതമായ സ്‌കോറിലെത്തിക്കുകയായിരുന്നു. എട്ടു പന്തുകള്‍ മാത്രം നേരിട്ട ഡി കോക്ക് അഞ്ച് റണ്‍സെടുത്ത് മുഹമ്മദ് സിറാജിന്റെ പന്തില്‍ ബോള്‍ഡായി. പരുക്കേറ്റ ക്യാപ്റ്റന്‍ ടെംബ ബാവുമയെ പുറത്തിരുത്തിയാണ് ദക്ഷിണാഫ്രിക്ക റാഞ്ചിയില്‍ കളിക്കാനിറങ്ങിയത്.
"
https://www.facebook.com/Malayalivartha























