നബിദിന റാലിക്കിടെ അപകടം; നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം : യുവാവ് മരിച്ചു

കണ്ണൂരിൽ നബിദിന റാലിക്കിടെ അപകടം. നബിദിന റാലിക്കിടെ നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. തോട്ടട കുറുവ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് റാഫിയുടെ മകൻ റാസിലാണ് മരിച്ചത്.
നബിദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം കജില്ലയിൽ ആഘോഷ പരിപാടികൾ ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെ ഉച്ചയോടെ റാലിക്കിടെ നിയന്ത്രണം വിട്ട ബൈക്ക് കുറുവ സ്റ്റോപ്പിനടുത്തുള്ള മതിൽ ഇടിച്ചാണ് അപകടമുണ്ടായത്.
എന്നാൽ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റാസിലിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























