ഞെട്ടലോടെ ആ കാഴ്ച കണ്ട് നിലവിളിച്ച് മകന്‍..... കോട്ടയത്ത് തൂങ്ങി മരിച്ച ഭര്‍ത്താവിനു സമീപത്തായി നിലത്ത് ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തി... ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്ന് സംശയം, അന്വേഷണവുമായി പോലീസ്

ഞെട്ടലോടെ ആ കാഴ്ച കണ്ട് നിലവിളിച്ച് മകന്‍..... കോട്ടയത്ത് തൂങ്ങി മരിച്ച ഭര്‍ത്താവിനു സമീപത്തായി നിലത്ത് ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തി... ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്ന് സംശയം, അന്വേഷണവുമായി പോലീസ് .
അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍ കുമാര്‍ (52), ഭാര്യ മഞ്ജുള എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് സംഭവം ആദ്യം കാണുന്നത്. മകന്റെ നിലവിളികേട്ടാണ് അയല്‍വാസികളും സംഭവം അറിഞ്ഞത്.
നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചു. മകനെത്തുമ്പോള്‍ മഞ്ജുളയ്ക്ക് അനക്കമുണ്ടായിരുന്നതായി പറയുന്നു. ഇവരുടെ കഴുത്തില്‍ സംശയകരമായ പാടുകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
മഞ്ജുളയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണോയെന്നും പോലീസ് സംശയിക്കുന്നു. സുനില്‍ മരപ്പണിക്കാരനും ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്.
ആ കാഴ്ച കണ്ട് പേടിച്ച മകന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്. ഉടന്‍ തന്നെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി പോലീസ്.
" f
https://www.facebook.com/Malayalivartha























