പത്തനംതിട്ടയില്‍ വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയില്‍.... സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

പത്തനംതിട്ടയില്‍ വിവാഹിതയായ യുവതി തൂങ്ങിമരിച്ച നിലയില്‍.... സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
കുറവന്‍കുഴി വേങ്ങനില്‍ക്കുന്നതില്‍ വിഷ്ണുവിന്റെ ഭാര്യ സൂര്യയെ (26) ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിഷ്ണു നേരത്തെ രണ്ട് കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
അതേസമയം കോട്ടയത്ത് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ചു..... അമയന്നൂരിലാണ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചത്.അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍ കുമാര്‍ (52), ഭാര്യ മഞ്ജുള എന്നിവരാണ് മരിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് ദാരുണ സംഭവം ആദ്യം കണ്ടത്.
ആ കാഴ്ച കണ്ട് പേടിച്ച മകന്റെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്. ഉടന്‍ തന്നെ അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിച്ചു. ഇതേ തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha























