ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ ചര്‍ച്ച ചെയ്യാനായി ഇന്ന് ഗതാഗത വകുപ്പ് ഉന്നതതലയോഗം ചേരും... ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ ഗതാഗത കമ്മീഷണറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും

വടക്കഞ്ചേരി അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും യോഗം വിലയിരുത്തുകയും ചെയ്യും. അപകടത്തിന് പിന്നാലെ ആരംഭിച്ച ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.
അതേസമയം, വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കുകയും ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കേസ് പരിഗണനയിലെടുക്കുക. അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പും പൊലീസും തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha