കല്യാണത്തിന് മുന്നേ നയൻതാര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാര അമ്മയായി എന്ന വാർത്തകൾ പുറത്ത് വന്നത്. തനിക്കും നയൻതാരയ്ക്കും ഇരട്ടക്കുട്ടികൾ ജനിച്ച സന്തോഷം താരത്തിന്റെ ഭർത്താവ് വിഘ്നേഷ് ശിവനാണ് സോഷ്യൽ മീഡിയയിൽ ചിത്രങ്ങളോടൊപ്പം പങ്കുവച്ചത്. ഇപ്പോഴിതാ, ഇരുവർക്കും ആശംസകൾ നേർന്ന് മലയാളത്തിലെ യുവ എഴുത്തുകാരി ശ്രീപാർവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
നയൻതാര - വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികൾ.
കല്യാണത്തിന് മുന്നേ നയൻതാര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം?
അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്?
Pls step back from someone's personal space.
Anyways wishes to both stars’.
അതേസമയം നയൻസിനും വിക്കിക്കും കുഞ്ഞുങ്ങള്‍ ജനിച്ചെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ചിലർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ച പരിഹാസങ്ങൾക്കുള്ള മറുപടി കൂടിയാണ് ശ്രീപാർവതിയുടെ കുറിപ്പ്.അതേ സമയം, കുഞ്ഞുങ്ങൾക്കൊപ്പമുള്ള നയൻസിന്റെ കൂടുതല്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിക്കി.
‘I love you Two...I love you Three...’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























